റെം​ഡെ​സി​വി​ർ ക​യ​റ്റു​മ​തി നി​രോ​ധി​ച്ച് ഇ​ന്ത്യ
Sunday, April 11, 2021 8:29 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ൾ കു​തി​ച്ചു​യ​രു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ന്‍റി വൈ​റ​ൽ മ​രു​ന്നാ​യ റെം​ഡെ​സി​വി​റി​ന്‍റെ ക​യ​റ്റു​മ​തി നി​രോ​ധി​ച്ച് ഇ​ന്ത്യ. രാ​ജ്യ​ത്ത് കോ​വി​ഡ് നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​കു​ന്ന​ത് വ​രെ റെം​ഡെ​വി​ർ ഇ​ൻ​ജ​ക്ഷ​ൻ, റെം​ഡെ​സി​വി​ർ മ​രു​ന്നി​ന്‍റെ ഘ​ട​ക​ങ്ങ​ൾ എ​ന്നി​വ​യു​ടെ ക​യ​റ്റു​മ​തി നി​രോ​ധി​ച്ച​താ​യി അ​റി​യി​ച്ചു​കൊ​ണ്ട് കേ​ന്ദ്രം ഉ​ത്ത​ര​വി​റ​ക്കി.

ഇ​ന്ത്യ​യി​ൽ ഏ​പ്രി​ൽ 11 വ​രെ 11.08 ല​ക്ഷം സ​ജീ​വ കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ ചി​കി​ത്സ​യ്ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന റെം​ഡെ​സി​വി​ർ കു​ത്തി​വ​യ്പ്പി​നു​ള്ള ആ​വ​ശ്യം വ​ർ​ധി​പ്പി​ച്ചു. കേ​സു​ക​ൾ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ ഈ ​മ​രു​ന്നി​ന്‍റെ ആ​വ​ശ്യം ഇ​നി​യും ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

യു​എ​സി​ലെ ഗി​ലീ​ഡ് സ​യ​ൻ​സു​മാ​യു​ള്ള ക​രാ​ർ പ്ര​കാ​രം ഏ​ഴ് ഇ​ന്ത്യ​ൻ ക​ന്പ​നി​ക​ളാ​ണ് റെം​ഡെി​വി​ർ നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.