റാ​ണ​യു​ടെ ക​രു​ത്തി​ൽ കോ​ൽ​ക്ക​ത്ത​യ്ക്ക് പ​ത്ത് റ​ണ്‍​സ് ജ​യം
Sunday, April 11, 2021 11:27 PM IST
ചെ​ന്നൈ: ഐ​പി​എ​ല്ലി​ൽ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​ന് വി​ജ​യ​തു​ട​ക്കം. സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നെ​തി​രെ പ​ത്ത് റ​ണ്‍​സി​നാ​യി​രു​ന്നു കോ​ൽ​ക്ക​ത്ത​യു​ടെ ജ​യം.

കോ​ൽ​ക്ക​ത്ത ഉ​യ​ർ​ത്തി​യ 188 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഹൈ​ദ​രാ​ബാ​ദി​ന് 20 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 177 റ​ണ്‍​സ് എ​ടു​ക്കാ​നെ സാ​ധി​ച്ചു​ള്ളു. ടോ​സ് നേ​ടി ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ഹൈ​ദ​രാ​ബാ​ദി​ന് തു​ട​ക്കം ത​ന്നെ പി​ഴ​ച്ചു. കോ​ൽ​ക്ക​ത്ത 53 റ​ണ്‍​സി​ലെ​ത്തി​യ​ശേ​ഷം മാ​ത്രാ​ണ് അ​വ​രു​ടെ ഓ​പ്പ​ണിം​ഗ് കൂ​ട്ടു​കെ​ട്ട് ത​ക​ർ​ക്കാ​ൻ ഹൈ​ദ​രാ​ബാ​ദി​നാ​യ​ത്.

56 പ​ന്തി​ൽ നാ​ല് സി​ക്സും ഒ​ന്പ​ത് ഫോ​റും അ​ട​ക്കം 80 റ​ണ്‍​സ് നേ​ടി​യ നി​തീ​ഷ് റാ​ണ​യും 29 പ​ന്തി​ൽ അ​ഞ്ച് ഫോ​റും ര​ണ്ട് സി​ക്സും അ​ട​ക്കം 53 റ​ണ്‍​സ് സ്വ​ന്ത​മാ​ക്കി രാ​ഹു​ൽ ത്രി​പാ​ഠി​യും ചേ​ർ​ന്ന​പ്പോ​ളാ​ണ് കോ​ൽ​ക്ക​ത്ത 20 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 187 റ​ണ്‍​സ് സ്വ​ന്ത​മാ​ക്കി​യ​ത്.

കെ​കെ​ആ​റി​നാ​യി ഓ​പ്പ​ണ​ർ​മാ​രാ​യ റാ​ണ​യും ശു​ഭ്മാ​ൻ ഗി​ല്ലും (13 പ​ന്തി​ൽ 15) ഏ​ഴ് ഓ​വ​റി​ൽ 53 റ​ണ്‍​സ് നേ​ടി​യ​ശേ​ഷ​മാ​ണ് പി​രി​ഞ്ഞ​ത്. ര​ണ്ടാം വി​ക്ക​റ്റി​ൽ റാ​ണ-​ത്രി​പാ​ഠി കൂ​ട്ടു​കെ​ട്ട് 50 പ​ന്തി​ൽ 93 റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടി. ആ​ന്ദ്രേ റ​സ​ൽ (5), ഓ​യി​ൻ മോ​ർ​ഗ​ൻ (2) എ​ന്നി​വ​ർ നി​രാ​ശ​പ്പെ​ടു​ത്തി. റാ​ഷി​ദ് ഖാ​ൻ, മു​ഹ​മ്മ​ദ് ന​ബി എ​ന്നി​വ​ർ​ക്കാ​യി​രു​ന്നു വി​ക്ക​റ്റ്. ഒ​ന്പ​ത് പ​ന്തി​ൽ 22 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ​നി​ന്ന ദി​നേ​ശ് കാ​ർ​ത്തി​ക് ആ​ണ് സ്കോ​ർ 187ൽ ​എ​ത്തി​ച്ച​ത്.

മ​റു​പ​ടി​ക്കി​റ​ങ്ങി​യ സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​ന്‍റെ തു​ട​ക്കം ത​ക​ർ​ച്ച​യോ​ടെ​യാ​യി​രു​ന്നു. ര​ണ്ടാം ഓ​വ​റി​ൽ പ്ര​സി​ദ്ധ് കൃ​ഷ്ണ​യ്ക്കു മു​ന്നി​ൽ വാ​ർ​ണ​ർ (3) കീ​ഴ​ട​ങ്ങി. മൂ​ന്നാം ഓ​വ​റി​ന്‍റെ ആ​ദ്യ പ​ന്തി​ൽ ഷ​ക്കീ​ബ് അ​ൽ ഹ​സ​നു വി​ക്ക​റ്റ് സ​മ്മാ​നി​ച്ച് വൃ​ദ്ധി​മാ​ൻ സാ​ഹ​യും (7) പ​വ​ലി​യ​ൻ ക​യ​റി.

പി​ന്നീ​ട് മ​നേ​ഷ് പാ​ണ്ഡെ, ജോ​ണി ബെ​യ​ർ​സ്റ്റോ കൂ​ട്ട്കെ​ട്ടാ​ണ് ഹൈ​ദ​രാ​ബാ​ദി​നെ മ​ത്സ​ര​ത്തി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​ന്ന​ത്. ഇ​രു​വ​രും ചേ​ർ​ന്ന് 92 റ​ണ്‍​സാ​ണ് അ​ടി​ച്ചു കൂ​ട്ടി​യ​ത്. 40 പ​ന്തി​ൽ 55 റ​ണ്‍​സെ​ടു​ത്ത ബെ​യ​ർ​സ്റ്റോ​യെ ക​മി​ൻ​സ് പു​റ​ത്താ​ക്കി​യ​ത് ഹൈ​ദ​രാ​ബാ​ദി​ന് തി​രി​ച്ച​ടി​യാ​യി.

മു​ഹ​മ്മ​ദ് ന​ബി 14 റ​ണ്‍​സും വി​ജ​യ് ശ​ങ്ക​ർ 11 റ​ണ്‍​സു​മെ​ടു​ത്ത് പു​റ​ത്താ​യി. അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ മ​നേ​ഷ് പാ​ണ്ഡെ​യും അ​ബ്ദു​ൾ സ​മ​ദും ത​ക​ർ​ത്ത് അ​ടി​ച്ചെ​ങ്കി​ലും ടീ​മി​നെ വി​ജ​യ​ത്തി​ലെ​ത്തി​ക്കാ​ൻ ഇ​രു​വ​ർ​ക്കും ആ​യി​ല്ല. 44 പ​ന്തി​ൽ 61 റ​ണ്‍​സെ​ടു​ത്ത് മ​നേ​ഷ് പാ​ണ്ഡെ​യും എ​ട്ട് പ​ന്തി​ൽ 19 റ​ൺ​സ് നേ​ടി അ​ബ്ദു​ൾ സ​മ​ദും പു​റ​ത്താ​കാ​തെ നി​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.