ആ​ല​പ്പു​ഴ​യി​ൽ ഗു​ണ്ടാ നേ​താ​വി​നെ ‌മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി
Monday, April 12, 2021 10:20 AM IST
ആ​ല​പ്പു​ഴ: ഗുണ്ടാ​നേ​താ​വി​നെ വീ​ട്ടി​ൽ ക​യ​റി അ​ടി​ച്ച് കൊ​ന്നു. ആ​ല​പ്പു​ഴ​യി​ലാ​ണ് സം​ഭ​വം. 25ലേ​റെ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ പു​ന്ന​മ​ട അ​ഭി​ലാ​ഷാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

കൈ​ന​ക​രി തേ​വ​ർ​കാ​ട്ടു​ള്ള ഭാ​ര്യ വീ​ട്ടി​ൽ വ​ച്ച് ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. കൈ​ന​ക​രി സ്വ​ദേ​ശി മ​ജു എ​ന്ന​യാ​ളാ​ണ് അ​ഭി​ലാ​ഷി​നെ ആ​ക്ര​മി​ച്ച​ത്.

മ​ർ​ദ​ന​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ഭി​ലാ​ഷി​നെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ മ​ജു​വി​നെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.