കെ.​ജെ. ചാ​ക്കോ; ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ലി​ടം നേ​ടി​യ "പെ​സ​ഹാ മ​ന്ത്രി'
Monday, April 12, 2021 11:49 AM IST
ച​ങ്ങ​നാ​ശേ​രി: കെ.​ജെ. ചാ​ക്കോ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തു നി​ന്നും മ​ന്ത്രി സ്ഥാ​ന​ത്തെ​ത്തി​യ ജ​ന​നേ​താ​വാ​ണ്. കേ​ര​ള കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യി​രി​ക്കെ ച​ങ്ങ​നാ​ശേ​രി ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ലി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യും 1962ൽ ​ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തെ​ത്തു​ക​യും ചെ​യ്തു. 1965ലാ​ണ് കെ.​ജെ. ചാ​ക്കോ നി​യ​മ​സ​ഭ​യി​ലേ​ക്ക് ആ​ദ്യ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.‌

1970, 1977 വ​ർ​ഷ​ങ്ങ​ളി​ലും ച​ങ്ങ​നാ​ശേ​രി​യി​ൽ നി​ന്നും നി​യ​മ​സ​ഭാം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കെ.​ജെ.​ചാ​ക്കോ ച​ങ്ങ​നാ​ശേ​രി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ നി​ര​വ​ധി വി​ക​സ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് നേ​തൃ​ത്വം ന​ൽ​കി. 1979 ൽ ​ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ളി​ൽ സി.​എ​ച്ച്. മു​ഹ​മ്മ​ദ്കോ​യ മ​ന്ത്രി​സ​ഭ​യി​ൽ എ​ക്സൈ​സ്, ട്രാ​ൻ​സ്പോ​ർ​ട്ട് മ​ന്ത്രി​യാ​യി​രു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ശ്ര​മ​ഫ​ല​മാ​യാ​ണ് പെ​സ​ഹാ വ്യാ​ഴം പൊ​തു അ​വ​ധി ദി​വ​സ​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്.

1980ലും 1982​ലും നി​യ​മ​സ​ഭ​യി​ലേ​ക്കു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ കെ.​ജെ.​ചാ​ക്കോ മ​ത്സ​രി​ച്ചെ​ങ്കി​ലും സി.​എ​ഫ്. തോ​മ​സി​നോ​ട് പ​രാ​ജ​യ​പ്പെ​ടേ​ണ്ടി​വ​ന്നു. ച​ങ്ങ​നാ​ശേ​രി​യു​ടെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, വി​ക​സ​ന രം​ഗ​ങ്ങ​ളി​ലെ​ന്ന​തു​പോ​ലെ മ​ത​സൗ​ഹാ​ർ​ദം സം​ര​ക്ഷി​ക്കു​ന്ന​തി​ലും കെ.​ജെ. ചാ​ക്കോ ന​ൽ​കി​യ പ​ങ്ക് ശ്ര​ദ്ധേ​യ​മാ​ണ്.

പ്ര​മു​ഖ സ​ഹ​കാ​രി​യാ​യി​രു​ന്ന കെ.​ജെ.​ചാ​ക്കോ വാ​ഴ​പ്പ​ള്ളി സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ഉ​ന്ന​തി​ക്കാ​യി ന​ൽ​കി​യ സേ​വ​ന​ങ്ങ​ളും മ​ഹ​ത്ത​ര​മാ​ണ്. 1984മു​ത​ൽ 2018വ​രെ 34വ​ർ​ഷ​ക്കാ​ലം ബാ​ങ്കി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യും ഇ​പ്പോ​ഴും ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​മാ​യും പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​ണ്.

ബെ​ന്നി ചി​റ​യി​ൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.