അ​ന​ധി​കൃ​ത ആ​ധാ​ർ കാ​ർ​ഡ് നി​ർ​മാ​ണം; മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ
Monday, April 12, 2021 11:56 AM IST
ഗോ​ഹ​ട്ടി: അ​ന​ധി​കൃ​ത​മാ​യി ആ​ധാ​ർ കാ​ർ​ഡ് നി​ർ​മി​ച്ച് വി​ത​ര​ണം ചെ​യ്ത സം​ഘം പി​ടി​യി​ൽ. ആ​സാ​മി​ലെ ദി​ബ്രു​ഗ​ഡി​ലാ​ണ് സം​ഭ​വം. മൂ​ന്ന് പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി. ദി​പെ​ൻ ഡോ​ളി, ബി​തു​പ​ൻ ഡി​യോ​റി, അ​യ്ബി ഡി​യോ​റി എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ല​ക്കിം​പു​ർ സ്വ​ദേ​ശി​ക​ളാ​ണ് ഇ​വ​ർ മൂ​ന്നു​പേ​രും.

ദി​ബ്രു​ഗ​ഡി​ലെ പാ​ൽ​താ​ൻ ബ​സാ​ർ മേ​ഖ​ല കേ​ന്ദ്രി​ക​രി​ച്ചാ​ണ് ഇ​വ​ർ ആ​ധാ​ർ കാ​ർ​ഡ് നി​ർ​മി​ച്ചി​രു​ന്ന​ത്. ഒ​രു കാ​ർ​ഡി​ന് 300 രൂ​പ​യാ​ണ് ഇ​വ​ർ ഈ​ടാ​ക്കി​യി​രു​ന്ന​ത്. കം​പ്യൂ​ട്ട​ർ, ലാ​പ്ടോ​പ്പ്, ആ​ധാ​ർ കാ​ർ​ഡി​നു​ള്ള അ​പേ​ക്ഷ​ക​ൾ തു​ട​ങ്ങി​യ​വ​യും 5,000 രൂ​പ​യും ഇ​വ​രി​ൽ നി​ന്നും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ഒ​രു കാ​റും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

വ​ലി​യ ത​ട്ടി​പ്പ് സം​ഘ​ത്തി​ന്‍റെ ഭാ​ഗ​മാ​കാം ഇ​വ​രെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.