സു​ര​ക്ഷി​ത​മാ​യി ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശം എ​ല്ലാ പൗ​ര​ന്മാ​ർ​ക്കു​മു​ണ്ട്: രാ​ഹു​ൽ ഗാ​ന്ധി‌
Monday, April 12, 2021 12:53 PM IST
ന്യൂ​ഡ​ൽ​ഹി: സു​ര​ക്ഷി​ത​മാ​യി ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശം രാ​ജ്യ​ത്തെ എ​ല്ലാ പൗ​ര​ന്മാ​ർ​ക്കു​മു​ണ്ടെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. എ​ല്ലാ പൗ​ര​ന്മാ​ർ​ക്കും കോ​വി​ഡ് വൈ​റ​സി​ൽ നി​ന്ന് സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​തി​ന് കോ​വി​ഡ് വാ​ക്സി​ൻ ആ​വ​ശ്യ​പ്പെ​ട്ട് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി ആ​രം​ഭി​ച്ച "സ്പീ​ക്ക് അ​പ്പ് ഫോ​ർ​ വാ​ക്ക്സിൻസ് ഫോർ ഓൾ'കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കൊ​റോ​ണ വാ​ക്സി​ൻ രാ​ജ്യ​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണ്. നി​ങ്ങ​ൾ എ​ല്ലാ​വ​രും അ​തി​നാ​യി ശ​ബ്ദ​മു​യ​ർ​ത്ത​ണം. സു​ര​ക്ഷി​ത​മാ​യ ജീ​വി​ത​ത്തി​ന് എ​ല്ലാ​വ​ർ​ക്കും അ​വ​കാ​ശ​മു​ണ്ട്. രാ​ഹു​ൽ ട്വീ​റ്റ് ചെ​യ്തു.

അ​തേ​സ​മ​യം. ആ​ശ​ങ്ക ഉ​യ​ർ​ത്തി രാ​ജ്യ​ത്തെ കോ​വി​ഡ് കേ​സു​ക​ൾ കു​തി​ച്ചു​യ​രു​ക​യാ​ണ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,68,912 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 904 പേ​ർ മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,35,27,717 ആ​യി. മ​ര​ണ​സം​ഖ്യ 1,70,179 ആ​യി ഉ​യ​ർ​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.