തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം കോ​വി​ഡ് വ​ർ​ധി​ച്ചെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി
Monday, April 12, 2021 1:13 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗ​ബാ​ധ കൂ​ടു​ന്ന​താ​യി ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ. എ​ല്ലാ ജി​ല്ല​ക​ളി​ലും രോ​ഗ​വ്യാ​പ​നം കൂ​ടു​ക​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷ​മാ​ണ് രോ​ഗ​ബാ​ധ വ​ർ​ധി​ക്കാ​ൻ ഇ​ട​യാ​യ​തെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

കോ​വി​ഡ് പ്ര​തി​രോ​ധം തീ​രു​മാ​നി​ക്കാ​ൻ എ​ല്ലാ ജി​ല്ലക​ളി​ലും യോ​ഗം ചേ​രും. പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ സ​മി​തി​ക​ൾ ശ​ക്ത​മാ​ക്കും. വാ​ർ​ഡു ത​ല​ത്തി​ലും രോ​ഗ​പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​രെ പ​രി​ശോ​ധ​ന​യ്ക്ക് പ്രേ​രി​പ്പി​ക്ക​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

കൂ​ട്ടം ചേ​ർ​ന്ന് വി​ഷു ആ​ഘോ​ഷി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. അ​വ​ശ്യ​മാ​യ വാ​ക്സി​ന്‍ കി​ട്ടി​യി​ട്ടി​ല്ലെ​ങ്കി​ൽ ക്യാ​മ്പ​യി​ൻ ബു​ദ്ധി​മു​ട്ടി​ലാ​കും. അ​ടി​യ​ന്ത​ര​മാ​യി കേ​ന്ദ്ര​ത്തോ​ട് വാ​ക്സി​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.