ഫ​ഹ​ദി​നെ വി​ല​ക്കു​മെ​ന്ന വാ​ര്‍​ത്ത​ക​ള്‍ അ​ടി​സ്ഥാ​ന​ര​ഹി​തം: ഫി​യോ​ക്ക്
Monday, April 12, 2021 1:54 PM IST
കൊ​ച്ചി: ഒ​ടി​ടി​യി​ൽ റി​ലീ​സാ​കു​ന്ന സി​നി​മ​ക​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ൽ ഫ​ഹ​ദ് ഫാ​സി​ലി​നെ വി​ല​ക്കു​മെ​ന്നു​ള്ള വാ​ർ​ത്ത​ക​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് സി​നി​മാ തീ​യ​റ്റ​ര്‍ സം​ഘ​ട​ന​യാ​യ ഫി​യോ​ക്ക്.

അ​ടു​ത്തി​ടെ ഫ​ഹ​ദി​ന്‍റെ ര​ണ്ടു ചി​ത്ര​ങ്ങ​ള്‍ ഒ​ടി​ടി​യി​ല്‍ റി​ലീ​സ് ചെ​യ്തി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​തി​ന്‍റെ വി​ശ​ദീ​ക​ര​ണം അ​റി​യു​ന്ന​തി​നാ​യി അദ്ദേഹത്തെ വി​ളി​ച്ചി​രു​ന്നു. ര​ണ്ട് ചി​ത്ര​ങ്ങ​ളും ലോ​ക്ക്ഡൗ​ണ്‍ സ​മ​യ​ത്ത് ഒ​ടി​ടി​ക്കു വേ​ണ്ടി മാ​ത്രം ഷൂ​ട്ട് ചെ​യ്ത​താ​ണെന്ന് അ​ദ്ദേ​ഹം അറിയിച്ചതായും ഫി​യോ​ക് അം​ഗ​ങ്ങ​ള്‍ പ​റ​ഞ്ഞു.

അ​ഭി​ന​യി​ക്കു​ന്ന ചി​ത്ര​ങ്ങ​ള്‍ തു​ട​ര്‍​ച്ച​യാ​യി ഒ​ടി​ടി​യി​ൽ റി​ലീ​സ് ചെ​യ്യു​ന്ന​തി​നോ​ട് സ​ഹ​ക​രി​ച്ചാ​ല്‍ ഫ​ഹ​ദി​നെ വി​ല​ക്കു​മെ​ന്ന് ഫി​യോ​ക്ക് അ​റി​യി​ച്ച​താ​യാ​യാ​ണ് നേ​ര​ത്തെ വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.