പോ​ലീ​സു​കാ​ര​നെ തോ​ക്കു​ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി: രൂ​പേ​ഷ് അ​ട​ക്കം നാ​ല് മാ​വോ​യി​സ്റ്റു​ക​ൾ​ക്കെ​തി​രെ കു​റ്റം ചു​മ​ത്തി
Monday, April 12, 2021 6:30 PM IST
കൊ​ച്ചി: വെ​ള്ള​മു​ണ്ട​യി​ല്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​റു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി തോ​ക്ക് ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സ്. രൂ​പേ​ഷ് ഉ​ൾ​പ്പെ​ടെ നാ​ല് മാ​വോ​യി​സ്റ്റു​ക​ൾ​ക്കെ​തി​രെ കു​റ്റം ചു​മ​ത്തി. വി​ചാ​ര​ണ​യു​ടെ കാ​ര്യം കൊ​ച്ചി എ​ൻ​ഐ​എ പ്ര​ത്യേ​ക കോ​ട​തി തീ​രു​മാ​നി​ക്കും. ഈ ​മാ​സം 16ന് ​കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കും.

വെ​ള്ള​മു​ണ്ട​യി​ല്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ പ്ര​മോ​ദി​ന്‍റെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി അ​മ്മ​യെ തോ​ക്ക് ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. മാ​വോ​യി​സ്റ്റു​ക​ള്‍​ക്കെ​തി​രെ​യു​ള്ള വി​വ​ര​ങ്ങ​ള്‍ ചോ​ർ​ത്തു​ന്ന​ത് പ്ര​മോ​ദ് ആ​ണെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു അ​ക്ര​മം. ബൈ​ക്ക് ക​ത്തി​ക്കാ​നും ശ്ര​മി​ച്ച സം​ഘം പി​ന്നീ​ട് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

അ​നൂ​പ്, ഇ​ബ്രാ​ഹിം, ക​ന്യാ​കു​മാ​രി എ​ന്നി​വ​രാ​ണ് കേ​സി​ലെ മ​റ്റ് പ്ര​തി​ക​ൾ. രൂ​പേ​ഷ് നേ​രി​ട്ടും മ​റ്റ് പ്ര​തി​ക​ള്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് വ​ഴി​യും ഹാ​ജ​രാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.