പി​ടി​ച്ചെ​ടു​ത്ത പ​ണ​ത്തി​ന് രേ​ഖ​യു​ണ്ട്; ഹാ​ജ​രാ​ക്കാ​ന്‍ ഒ​രു ദി​വ​സ​ത്തെ സ​മ​യം ത​ര​ണ​മെ​ന്ന് കെ.​എം. ഷാ​ജി
Tuesday, April 13, 2021 11:03 AM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ചാ​ലാ​ടു​ള്ള ത​ന്‍റെ വീ​ട്ടി​ൽ​നി​ന്ന് വി​ജി​ല​ൻ​സ് പി​ടി​ച്ചെ​ടു​ത്ത അ​ര​ക്കോ​ടി​യോ​ളം രൂ​പ​യ്ക്ക് രേ​ഖ​ക​ളു​ണ്ടെ​ന്ന് കെ.​എം. ഷാ​ജി. പ​ണം ത​ന്‍റെ ഒ​രു ബ​ന്ധു​വി​ന്‍റെ ഭൂ​മി​യി​ട​പാ​ടി​നാ​യി കൊ​ണ്ടു​വ​ച്ച​താ​ണ്. പ​ണ​ത്തി​ന്‍റെ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ ഒ​രു​ദി​വ​സ​ത്തെ സ​മ​യം ഷാ​ജി വി​ജി​ല​ന്‍​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി സൂ​ക്ഷി​ച്ച പ​ണ​മാ​ണി​തെ​ന്ന് ചി​ല കേ​ന്ദ്ര​ങ്ങ​ൾ ആ​സൂ​ത്രി​ത​മാ​യി വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു​ണ്ട്. ത​ന്‍റെ കൈ​വ​ശം ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത ഒ​രു രൂ​പ പോ​ലു​മി​ല്ലെ​ന്നും കെ.​എം. ഷാ​ജി പ​റ​ഞ്ഞു.

ഷാ​ജി​യു​ടെ കോ​ഴി​ക്കോ​ട് മാ​ലൂ​ർ​കു​ന്നി​ലെ വീ​ട്ടി​ലും ക​ണ്ണൂ​ർ ചാ​ലാ​ട്ടെ വീ​ട്ടി​ലും ഒ​രേ​സ​മ​യം വി​ജി​ല​ൻ​സ് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ക​ണ്ണൂ​ർ ചാ​ലാ​ടു​ള്ള വീ​ട്ടി​ൽ കോ​ഴി​ക്കോ​ടു​നി​ന്നു​ള്ള സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ണം ക​ണ്ടെ​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​ശോ​ധ​ന​യ്ക്കി​ടെ പ​ണം ക​ണ്ടെ​ത്തി​യ​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ ക​ണ്ണൂ​രി​ലെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​യി​രു​ന്നു​വെ​ങ്കി​ലും വീ​ട് പൂ​ട്ടി​യ​നി​ല​യി​ലാ​യി​രു​ന്നു. വി​ജി​ല​ൻ​സ് ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഉ​ച്ച​യോ​ടെ വീ​ടി​ന്‍റെ താ​ക്കോ​ൽ എ​ത്തി​ച്ചു​ന​ൽ​കു​ക​യാ​യി​രു​ന്നു. പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന സ്ഥ​ല​ത്തേ​ക്ക് പു​റ​മേ​നി​ന്നു​ള്ള ആ​രെ​യും ക​ട​ത്തി​വി​ട്ടി​രു​ന്നി​ല്ല. ‌‌

2012 മു​ത​ല്‍ 2021 വ​രെ​യു​ള​ള കാ​ല​യ​ള​വി​ല്‍ കെ ​എം ഷാ​ജി അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​നം ന​ട​ത്തി​യെ​ന്ന് കാ​ട്ടി കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യും സി​പി​എം നേ​താ​വു​മാ​യ എം​ആ​ര്‍ ഹ​രീ​ഷ് ന​ല്‍​കി​യ പ​രാ​തി​യി​ൽ ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു വി​ജി​ല​ന്‍​സ് കേ​സ് എ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.