അ​നി​ൽ ദേ​ശ്മു​ഖി​നെ ബു​ധ​നാ​ഴ്ച സി​ബി​ഐ ചോ​ദ്യം ചെ​യ്യും
Tuesday, April 13, 2021 3:12 AM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യാ​യി​രു​ന്ന അ​നി​ൽ ദേ​ശ്മു​ഖി​നെ ബു​ധ​നാ​ഴ്ച സി​ബി​ഐ ചോ​ദ്യം ചെ​യ്യും. ബാ​റു​ക​ളി​ൽ നി​ന്നു 100 കോ​ടി രൂ​പ പി​രി​ച്ചെ​ടു​ക്കാ​ൻ പോ​ലീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന ആ​രോ​പ​ണ​ത്തി​ലാ​ണ് ന​ട​പ​ടി.

മു​കേ​ഷ് അം​ബാ​നി​ക്കെ​തി​രെ​യു​ള്ള ബോം​ബ് ഭീ​ഷ​ണി​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ക്രൈം​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ൻ സ​ച്ചി​ൻ വാ​സെ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രോ​ടു പ​ണം പി​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ന്നാ​ണു മു​ൻ മും​ബൈ പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ പ​രം​ബീ​ർ സിം​ഗി​ന്‍റെ ആ​രോ​പ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.