സ്പു​ട്നി​ക് 5 വാ​ക്സി​ന്‍റെ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ന് അ​നു​മ​തി; മേ​യ് മു​ത​ൽ വി​ത​ര​ണം
Tuesday, April 13, 2021 9:02 AM IST
ന്യൂ​ഡ​ൽ​ഹി: ‌കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ സ്പു​ട്നി​ക് 5 വാ​ക്സി​ന്‍റെ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ന് അ​ന്തി​മ അ​നു​മ​തി ല​ഭി​ച്ചു. ഡ്ര​ഗ്സ് ക​ണ്‍​ട്രോ​ള​ർ ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ(​ഡി​ജി​സി​എ) ആ​ണ് അ​നു​മ​തി ന​ൽ​കി​യ​ത്. മേ​യ് ആ​ദ്യം മു​ത​ൽ വാ​ക്സി​ൻ രാ​ജ്യ​ത്ത് വി​ത​ര​ണം ചെ​യ്യും.

സ്പു​ട്നി​ക്കി​ന് അ​നു​മ​തി ന​ൽ​കാ​ൻ വി​ദ​ഗ്ധ സ​മി​തി ഇ​ന്ന​ലെ ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു. ഇ​ത് അം​ഗീ​ക​രി​ച്ചാ​ണ് ഡി​ജി​സി​എ അ​നു​മ​തി ന​ൽ​കി​യ​ത്.

ഇ​ന്ത്യ​യി​ൽ അ​നു​മ​തി ല​ഭി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ വാ​ക്സി​നാ​ണ് സ്പു​ട്നി​ക് 5. ഓ​ക്സ്ഫ​ഡ്-​അ​സ്ട്ര​സെ​ന​ക വി​ക​സി​പ്പി​ച്ച സീ​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് നി​ർ​മി​ക്കു​ന്ന കോ​വി​ഷീ​ൽ​ഡ്, ഭാ​ര​ത് ബ​യോ​ടെ​കി​ന്‍റെ കോ​വാ​ക്സി​ൻ എ​ന്നീ വാ​ക്സി​നു​ക​ളാ​ണ് നി​ല​വി​ൽ രാ​ജ്യ​ത്ത് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ഇ​തോ​ടെ സ്പു​ട്നി​ക്കി​ന് അം​ഗീ​കാ​രം ന​ൽ​കു​ന്ന അ​റു​പ​താ​മ​ത്തെ രാ​ജ്യ​മാ​ണ് ഇ​ന്ത്യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.