കെ.​എം. ഷാ​ജി​യു​ടെ വീ​ട്ടിൽ ​വി​ദേ​ശ ക​റ​ൻ​സി​ക​ൾ; കു​ട്ടി​ക​ളു​ടെ ശേ​ഖ​ര​മെ​ന്ന് മ​റു​പ​ടി
Tuesday, April 13, 2021 12:07 PM IST
കോ​ഴി​ക്കോ​ട്: അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന കേ​സി​ൽ കെ.​എം. ഷാ​ജി എം​എ​ൽ​എ​യു​ടെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ വി​ജി​ല​ൻ​സ് സം​ഘം വി​ദേ​ശ ക​റ​ൻ​സി​ക​ളും ക​ണ്ടെ​ത്തി. എ​ന്നാ​ൽ കു​ട്ടി​ക​ളു​ടെ ശേ​ഖ​ര​മാ​ണി​തെ​ന്നാ​ണ് ഷാ​ജി​യു​ടെ വി​ശ​ദീ​ക​ര​ണം.

ഷാ​ജി​യു​ടെ കോ​ഴി​ക്കോ​ട്ടെ​യും ക​ണ്ണൂ​രി​ലെ​യും വീ​ടു​ക​ളി​ലാ​ണ് വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ക​ണ്ണൂ​രി​ലെ വീ​ട്ടി​ൽ നി​ന്നും വി​ജി​ല​ൻ​സി​ന് 50 ല​ക്ഷം രൂ​പ​യും ല​ഭി​ച്ചു. വി​ദേ​ശ ക​റ​ൻ​സി ല​ഭി​ച്ച​ത് കോ​ഴി​ക്കോ​ട്ടെ വീ​ട്ടി​ൽ നി​ന്നാ​ണ്. എം​എ​ൽ​എ ആ​യ​തി​ന് ശേ​ഷം ഷാ​ജി ന​ട​ത്തി​യ 28 വി​ദേ​ശ യാ​ത്ര​ക​ളു​ടെ​യും രേ​ഖ​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്

അ​ത‌‌‌േ​സ​മ​യം, പ​ണം ത​ന്‍റെ ഒ​രു ബ​ന്ധു​വി​ന്‍റെ ഭൂ​മി​യി​ട​പാ​ടി​നാ​യി കൊ​ണ്ടു​വ​ച്ച​താ​ണെ​ന്നാ​യി​രു​ന്നു ഷാ​ജി​യു​ടെ വി​ശ​ദീ​ക​ര​ണം. പ​ണ​ത്തി​ന്‍റെ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ ഒ​രു​ദി​വ​സ​ത്തെ സ​മ​യം ഷാ​ജി വി​ജി​ല​ന്‍​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി സൂ​ക്ഷി​ച്ച പ​ണ​മാ​ണി​തെ​ന്ന് ചി​ല കേ​ന്ദ്ര​ങ്ങ​ൾ ആ​സൂ​ത്രി​ത​മാ​യി വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു​ണ്ട്. ത​ന്‍റെ കൈ​വ​ശം ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത ഒ​രു രൂ​പ പോ​ലു​മി​ല്ലെ​ന്നും കെ.​എം. ഷാ​ജി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.