സം​സ്ഥാ​ന​ത്ത് ര​ണ്ട് ല​ക്ഷം കോ​വി​ഡ് വാ​ക്സി​ൻ കൂ​ടി എ​ത്തി
Tuesday, April 13, 2021 3:39 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ര​ണ്ട് ല​ക്ഷം കോ​വി​ഡ് വാ​ക്സി​ൻ കൂ​ടി എ​ത്തി. തി​രു​വ​ന​ന്ത​പു​ര​ത്ത് 68,000 ഡോ​സും എ​റ​ണാ​കു​ള​ത്ത് 78,000 ഡോ​സും കോ​ഴി​ക്കോ​ട് 54,000 ഡോ​ഡ് വാ​ക്സി​നു​മാ​ണ് ഇ​ന്ന് എ​ത്തി​യ​ത്.

സം​സ്ഥാ​ന​ത്ത് കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ​യാ​ണ് കൂ​ടു​ത​ൽ ഡോ​സ് വാ​ക്സി​ൻ എ​ത്തി​യ​ത്. വാ​ക്സി​ൻ ക്ഷാ​മം നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്നും കൂ​ടു​ത​ൽ വാ​ക്സി​ൻ അ​ടി​യ​ന്ത​ര​മാ​യി അ​നു​വ​ദി​ക്ക​ണ​മെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. വാ​ക്സി​ൻ ക്ഷാ​മം മൂ​ലം പ​ല​യി​ട​ത്തും വാ​ക്സി​നേ​ഷ​ൻ മ​ന്ദ​ഗ​തി​യി​ലാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.