മ​ഹാ​രാ​ഷ്ട്ര​യി​ൽ വേ​ണ്ട​ത്ര കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ല്ല: കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം
Tuesday, April 13, 2021 6:50 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ മ​ഹാ​രാ​ഷ്ട്ര​യി​ൽ വേ​ണ്ട​ത്ര പ​രി​ശോ​ധ​ന ന​ട​ത്തു​ന്നി​ല്ലെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം. സം​സ്ഥാ​ന​ത്ത് ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​ക​ൾ ക്ര​മേ​ണ കു​റ​ഞ്ഞു​വ​രി​ക​യാ​ണെ​ന്നും കേ​ന്ദ്രം കു​റ്റ​പ്പെ​ടു​ത്തി.

കേ​ന്ദ്ര ആ​രോ​ഗ്യ സെ​ക്ര​ട്ട​റി രാ​ജേ​ഷ് ഭൂ​ഷ​ൺ ആ​ണ് മ​ഹാ​രാ​ഷ്ട്ര​യു​ടെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ വി​മ​ർ​ശി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്. മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ ഗ​ണ്യ​മാ​യി വ​ള​ർ​ന്ന് ഒ​രു ദി​വ​സം 57,000 കേ​സു​ക​ൾ എ​ന്ന നി​ല​യി​ലെ​ത്തി​യി​രി​ക്കു​ക​യാ​ണ്.

കേ​സ് വ​ർ​ധി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച് സം​സ്ഥാ​ന​ത്ത് ന​ട​ത്തി​യ ആ​കെ പ​രി​ശോ​ധ​ന​ക​ളി​ൽ ആ​ർ​ടി-​പി​സി​ആ​ർ വി​ഹി​തം കു​റ​യു​ന്നു എ​ന്ന​താ​ണ് മ​റ്റൊ​രു ആ​ശ​ങ്ക. കോ​വി​ഡ് ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ഏ​റ്റ​വും വി​ശ്വ​സ​നീ​യ​മാ​യ പ​രീ​ക്ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​ണ് ആ​ർ‌​ടി-​പി‌​സി‌​ആ​ർ. ആ​ർ‌​സി-​പി‌​സി‌​ആ​ർ‌ ടെ​സ്റ്റു​ക​ളു​ടെ എ​ണ്ണം നോ​ക്കു​ക​യാ​ണെ​ങ്കി​ൽ‌, അ​ത് ക്ര​മേ​ണ കു​റ​ഞ്ഞ് വ​രി​ക​യാ​ണ്.

ഇ​ത് ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന കാ​ര്യ​മാ​ണ്. ഈ ​പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ത​ങ്ങ​ൾ സം​സ്ഥാ​ന​ത്തോ​ട് അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യും രാ​ജേ​ഷ് ഭൂ​ഷ​ൺ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.