മു​തി​ർ​ന്ന ജെ​എം​എം നേ​താ​വ് സൈ​മ​ൺ മ​റാ​ൻ​ഡി അ​ന്ത​രി​ച്ചു
Wednesday, April 14, 2021 7:16 AM IST
പ​കു​ർ: ജാ​ർ​ഖ​ണ്ഡ് മു​ക്തി മോ​ർ​ച്ച സ്ഥാ​പ​ക​നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ സൈ​മ​ൺ മ​റാ​ൻ​ഡി അ​​രി​ച്ചു. കോ​ൽ​ക്ക​ത്ത​യി​ലെ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ലി​റ്റി​പ​ദ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നാ​ണു സൈ​മ​ൺ മ​റാ​ൻ​ഡി നി​യ​മ​സ​ഭ​യി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. സം​സ്കാ​രം ദു​മാ​രി​യ ഗ്രാ​മ​ത്തി​ൽ ന​ട​ക്കും. മ​ക​ൻ ദി​നേ​ഷ് വി​ല്യം മ​റാ​ൻ​ഡി ജാ​ർ​ഖ​ണ്ഡ് എം​എ​ൽ​എ​യാ​ണ്.

1977ലാ​ണ് സൈ​മ​ൺ മ​റാ​ൻ​ഡി ആ​ദ്യ​മാ​യി നി​യ​മ​സ​ഭാം​ഗ​മാ​കു​ന്ന​ത്. ലി​റ്റി​പ​ദ മ​ണ്ഡ​ല​ത്തി​ൽ സ്വ​ത​ന്ത്ര​നാ​യി​ട്ടാ​യി​രു​ന്നു ആ​ദ്യ വി​ജ​യം. പി​ന്നീ​ട് ഇ​ദ്ദേ​ഹം ഷി​ബു സോ​റ​നു​മാ​യി ചേ​ർ​ന്ന് ജാ​ർ​ഖ​ണ്ഡ് മു​ക്തി​മോ​ർ​ച്ച രൂ​പ​വ​ത്ക​രി​ച്ചു. അ​ഞ്ചു ത​വ​ണ ലി​റ്റി​പ​ദ​യി​ൽ വി​ജ​യി​ച്ചു നി​യ​മ​സ​ഭാം​ഗ​മാ​യി. 1989ൽ ​രാ​ജ്മ​ഹ​ൽ മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് മ​റാ​ൻ​ഡി ലോ​ക്സ​ഭ​യി​ലേ​ക്കു വി​ജ​യി​ച്ചു.

1991ലും ​വി​ജ​യം ആ​വ​ർ​ത്തി​ച്ചു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ സു​ശീ​ല ഹ​ൻ​സ്ഡ ലി​റ്റി​പ​ദ​യി​ൽ​നി​ന്ന് നാ​ലു ത​വ​ണ എം​എ​ൽ​എ​യാ​യി. മ​ക​ൻ ദി​നേ​ഷ് വി​ല്യം മ​റാ​ൻ​ഡി​യാ​ണ് ലി​റ്റി​പ​ദ​യി​ലെ നി​ല​വി​ലെ എം​എ​ൽ​എ. 2014ൽ ​ബി​ജെ​പി​യി​ൽ ചേ​ർ​ന്ന സൈ​മ​ൺ മ​റാ​ൻ​ഡി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ട്ടു. മൂ​ന്നു വ​ർ​ഷ​ത്തി​ന​കം ജെ​എം​എ​മ്മി​ൽ തി​രി​ച്ചെ​ത്തി​യ അ​ദ്ദേ​ഹം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ എം​എ​ൽ​എ​യാ​യി. 2013ൽ ​ഹേ​മ​ന്ത് സോ​റ​ൻ മ​ന്ത്രി​സ​ഭ​യി​ൽ മ​റാ​ൻ​ഡി അം​ഗ​മാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.