കും​ഭ​മേ​ള​യി​ല്‍ ഗം​ഗാ സ്നാ​നം ചെ​യ്ത​ത് 31 ല​ക്ഷം പേ​ര്‍; കോവി​ഡ് പോ​സി​റ്റീ​വാ​യ​ത് 26 പേ​ര്‍
Wednesday, April 14, 2021 5:49 AM IST
ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡ് സ​ര്‍​ക്കാ​ര്‍ ഹ​രി​ദ്വാ​റി​ല്‍ ഒ​രു​ക്കി​യ കും​ഭ​മേ​ള​യി​ല്‍ പ​ങ്കെ​ടു​ത്ത​ത് ല​ക്ഷ​ണ​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ള്‍. ഹ​ര്‍ കി ​പൈ​രി​യി​ലെ ഗം​ഗാ സ്നാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യ​ത് 21 ല​ക്ഷം വി​ശ്വാ​സി​ക​ളെ​ന്നാ​ണ് ഹി​ന്ദു​സ്ഥാ​ന്‍ ടൈം​സ് റി​പ്പോ​ര്‍​ട്ട്.

വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള നി​ര​വ​ധി​പ്പേ​രാ​ണ് കും​ഭ​മേ​ള​യി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി ഇ​വി​ടേ​ക്ക് എ​ത്തി​യ​ത്. ഇ​വ​രെ ഉ​ത്ത​രാ​ഖ​ണ്ഡ് സ​ര്‍​ക്കാ​ര്‍ ഹെ​ലി​കോ​പ്റ്റ​റി​ല്‍ പു​ഷ്പ​വൃ​ഷ്ടി​യോ​ടെ​യാ​ണ് സ്വീ​ക​രി​ച്ച​ത്.

വൈ​കു​ന്നേ​രം ആ​റു വ​രെ 31 ല​ക്ഷം പേ​ര്‍ ഗം​ഗാ സ്നാ​നം ചെ​യ്തു​വെ​ന്നാ​ണ് കും​ഭ​മേ​ള പോ​ലീ​സ് ക​ണ്‍​ട്രോ​ള്‍ റൂം ​തി​ങ്ക​ളാ​ഴ്ച വി​ശ​ദ​മാ​ക്കി​യ​ത്. രാ​ജ്യ​ത്ത് കോ​വി​ഡ് ര​ണ്ടാം ത​രം​ഗം രൂ​ക്ഷ​മാ​വു​ന്ന​തി​നി​ടെ ന​ട​ന്ന കും​ഭ​മേ​ള വ​ലി​യ രീ​തി​യി​ല്‍ കോ​വി​ഡ് പ​ട​രാ​ന്‍ കാ​ര​ണ​മാ​കു​മെ​ന്ന് വി​മ​ര്‍​ശ​ന​മു​യ​ര്‍​ന്നി​രു​ന്നു.

കും​ഭ​മേ​ള​യ്ക്ക് എ​ത്തി​യ​വ​രി​ല്‍ കോ​വി​ഡ് പ്രൊ​ട്ടോ​ക്കോ​ള്‍ പാ​ലി​ക്ക​പ്പെ​ട്ടി​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. റാ​ന്‍​ഡം കൊ​റോ​ണ വൈ​റ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ 9678 പേ​രി​ല്‍ 26 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. 20000 പൊ​ലീ​സ്, പാ​രാ​മി​ലി​ട്ട​റി സേ​ന​യാ​ണ് കും​ഭ​മേ​ള​യ്ക്ക് നി​യ​ന്ത്ര​ണ​ത്തി​നാ​യി നി​യോ​ഗി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.