മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ആ​ശു​പ​ത്രി​വി​ട്ടു
Wednesday, April 14, 2021 5:14 PM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് മു​ക്ത​നാ​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ആ​ശു​പ​ത്രി​വി​ട്ടു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ദ്ദേ​ഹം വൈ​കു​ന്നേ​രം മൂ​ന്നോ​ടെ​യാ​ണ് മ​ട​ങ്ങി​യ​ത്. ഒ​രാ​ഴ്ച കൂ​ടി മു​ഖ്യ​മ​ന്ത്രി വീ​ട്ടി​ൽ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​രും.

ത​ന്നെ ചി​കി​ത്സി​ച്ച മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്ട​ർ​മാ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും അ​ദ്ദേ​ഹം ന​ന്ദി അ​റി​യി​ച്ചു. മി​ക​ച്ച രീ​തി​യി​ലു​ള്ള പ​രി​ച​ര​ണ​മാ​ണ് ല​ഭി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ പ​റ​ഞ്ഞു. മാ​ന​സി​ക​മാ​യ വ​ലി​യ പി​ന്തു​ണ​യാ​ണ് ജ​ന​ങ്ങ​ളി​ൽ നി​ന്നും ല​ഭി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യ​തി​ന് എ​ല്ലാ​വ​രോ​ടും ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു. എ​ല്ലാ​വ​രോ​ടും ഹൃ​ദ​യ​പൂ​ർ​വ്വം ന​ന്ദി പ​റ​യു​ന്നു- മു​ഖ്യ​മ​ന്ത്രി എ​ഫ്ബി​യി​ൽ കു​റി​ച്ചു.

ഏ​പ്രി​ൽ എ​ട്ടി​നാ​ണ് മു​ഖ്യ​മ​ന്ത്രി​ക്ക് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. അ​ന്നു​ത​ന്നെ അ​ദ്ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റി​യി​രു​ന്നു. നേ​ര​ത്തെ മു​ഖ്യ മ​ന്ത്രി​യു​ടെ മ​ക​ൾ വീ​ണ​യ്ക്കും കോ​വി​ഡ് പോ​സി​റ്റീ​വാ​യി​രു​ന്നു. പി​പി​ഇ കി​റ്റ് ധ​രി​ച്ചാ​ണ് വീ​ണ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

വീ​ണ​യു​ടെ ഭ​ർ​ത്താ​വും ഡി​വൈ​എ​ഫ്ഐ അ​ഖി​ലേ​ന്ത്യ പ്ര​സി​ഡ​ന്‍റും ബേ​പ്പൂ​രി​ലെ ഇ​ട​തു സ്ഥാ​നാ​ർ​ഥി​യു​മാ​യ പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സും കോ​വി​ഡ് ബാ​ധി​ത​നാ യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.