ദേ​വി​കു​ളം സ​ബ് ക​ള​ക്ട​റു​ടെ പേ​രി​ല്‍ വ്യാ​ജ ഫേ​സ്ബു​ക്ക് പ്രൊ​ഫൈ​ൽ സൃ​ഷ്ടി​ച്ച് പ​ണം ത​ട്ടാ​ന്‍ ശ്ര​മം
Wednesday, April 14, 2021 8:16 PM IST
ഇ​ടു​ക്കി: ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ര്‍ പ്രേം ​കൃ​ഷ്ണ​ന്‍റെ പേ​രി​ല്‍ ഫേ​സ്ബു​ക്കി​ല്‍ വ്യാ​ജ പ്രൊ​ഫൈ​ല്‍ നി​ർ​മി​ച്ച് പ​ണം ത​ട്ടാ​ന്‍ ശ്ര​മം. സം​ഭ​വം ശ്ര​ദ്ധ​യി​ല്‍ പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് പ്രേം ​കൃ​ഷ്ണ​ൻ സൈ​ബ​ര്‍ സെ​ല്ലി​നും ഫേ​സ്ബു​ക്കി​നും പ​രാ​തി ന​ല്‍​കി.

സം​ശ​യം തോ​ന്നി​യ സു​ഹൃ​ത്തു​ക്ക​ള്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ്‌ വ്യാ​ജ പ്രൊ​ഫൈ​ലി​ന്‍റെ വി​വ​രം പ്രേം ​കൃ​ഷ്ണ​ൻ അ​റി​യു​ന്ന​ത്. ഉ​ട​ന്‍ ത​ന്നെ സ​ബ് ക​ള​ക്ട​ര്‍ ത​ന്‍റെ പേ​രി​ലു​ള്ള ത​ട്ടി​പ്പി​ല്‍ ആ​രും കു​ടു​ങ്ങ​രു​തെ​ന്ന് ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്കി​ല്‍ അ​റി​യി​പ്പ് ന​ൽ​കി. ഈ ​പേ​ജി​ല്‍ ആ​ര്‍​ക്കും ഫ്ര​ണ്ട് റി​ക്വ​സ്റ്റ് ന​ല്‍​ക​രു​തെ​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.