ആ​ർ​സി​ബി​ക്ക് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ജ​യം
Wednesday, April 14, 2021 11:30 PM IST
ചെ​ന്നൈ: റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​രി​ന് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ജ​യം. സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നെ ആ​റു റ​ൺ​സി​ന് ആ​ർ​സി​ബി പ​രാ​ജ​യ​പ്പെ​ടു​ത്തി. 150 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഹൈ​ദ​രാ​ബാ​ദി​ന് നി​ശ്ചി​ത 20 ഓ​വ​റി​ൽ 143 റ​ൺ​സ് എ​ടു​ക്കാ​നെ സാ​ധി​ച്ചു​ള്ളു.

അ​ർ​ധ​സെ​ഞ്ചു​റി​യു​മാ​യി ക്യാ​പ്റ്റ​ൻ ഡേ​വി​ഡ് വാ​ർ​ണ​റും (54) മ​നീ​ഷ് പാ​ണ്ഡ​യും (38) ഹൈ​ദ​രാ​ബാ​ദി​നാ​യി പൊ​രു​തി​യെ​ങ്കി​ലും കോ​ഹ്‌​ലി​യും സം​ഘ​വും പി​ടി​ച്ചു​കെ​ട്ടി. ഹൈ​ദ​രാ​ബാ​ദ് നി​ര​യി​ൽ മ​റ്റാ​ർ​ക്കും തി​ള​ങ്ങാ​നാ​യി​ല്ല.

ര​ണ്ട് ഓ​വ​റി​ൽ ഏ​ഴ് റ​ൺ​സ് മാ​ത്രം വി​ട്ടു​കൊ​ടു​ത്ത് മൂ​ന്ന് വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി​യ ഷ​ഹ​ബാ​സ് അ​ഹ​മ്മ​ദും നാ​ല് ഓ​വ​റി​ൽ 25 റ​ൺ​സി​ന് ര​ണ്ട് വി​ക്ക​റ്റു​ക​ൾ പി​ഴു​ത മു​ഹ​മ്മ​ദ് സി​റാ​ജു​മാ​ണ് ക​ളി ആ​ർ​സി​ബി​ക്ക് അ​നു​കൂ​ല​മാ​ക്കി​യ​ത്. നേ​ര​ത്തെ ഓ​സ്ട്രേ​ലി​യ​ൻ താ​രം ഗ്ലെ​ൻ മാ​ക്സ്‌​വെ​ലി​ന്‍റെ​യും (59) ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി (33)യു​ടേ​യും മി​ക​വി​ലാ​ണ് ആ​ർ​സി​ബി ഭേ​ദ​പ്പെ​ട്ട സ്കോ​ർ നേ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.