ജാ​തി​യു​ടെ​യും മ​ത​ത്തി​ന്‍റെ​യും പേ​രി​ൽ ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കു​ക​യാ​ണ് ബി​ജെ​പി: രാ​ഹു​ൽ
Thursday, April 15, 2021 7:41 AM IST
കോ​ൽ​ക്ക​ത്ത: ജാ​തി​യു​ടെ​യും മ​ത​ത്തി​ന്‍റെ​യും ഭാ​ഷ​യു​ടെ​യും വ​ർ​ഗ​ത്തി​ന്‍റെ​യും പേ​രി​ൽ ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കു​ക​യാ​ണ് ബി​ജെ​പി ചെ​യ്യു​ന്ന​തെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ബം​ഗാ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു രാ​ഹു​ൽ‌.

സു​വ​ർ​ണ ബം​ഗാ​ൾ നി​ർ​മി​ക്കു​മെ​ന്ന ബി​ജെ​പി​യു​ടെ വാ​ഗ്ദാ​നം മ​രീ​ചി​ക​യാ​ണ്. വെ​റു​പ്പും ല​ഹ​ള​യും മാ​ത്ര​മാ​ണ് ബി​ജെ​പി​ക്കു ന​ൽ​കാ​ൻ സാ​ധി​ക്കു​ക. ബം​ഗാ​ളി​ലെ പാ​ര​മ്പ​ര്യ​ത്തെ​യും സം​സ്കാ​ര​ത്തെ​യും ന​ശി​പ്പി​ക്കു​ക​യാ​ണ് ബി​ജെ​പി​യു​ടെ ല​ക്ഷ്യം. ആ​സാ​മി​ലും ത​മി​ഴ്നാ​ട്ടി​ലും ഇ​തേ കാ​ര്യം ത​ന്നെ​യാ​ണ് ബി​ജെ​പി ചെ​യ്യു​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യ​യും അ​ദ്ദേ​ഹം രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. തൃ​ണ​മൂ​ൽ പ​രാ​ജ​യ​മാ​ണ്. ബം​ഗാ​ളി​ലെ ആ​ളു​ക​ൾ തൊ​ഴി​ൽ തേ​ടി മ​റ്റു സ്ഥ​ല​ത്തേ​ക്കു പോ​കു​ക​യാ​ണ്. തൊ​ഴി​ൽ ല​ഭി​ക്കു​ന്ന​തി​നു​വേ​ണ്ടി വേ​ത​നം കു​റ​യ്ക്കു​ന്ന ഏ​ക സം​സ്ഥാ​നം ബം​ഗാ​ൾ ആ​ണെ​ന്നും രാ​ഹു​ൽ കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.