കോ​വി​ഡ് വ്യാ​പ​നം; മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച ഉ​ന്ന​ത​ത​ല യോ​ഗം ആ​രം​ഭി​ച്ചു
Thursday, April 15, 2021 11:24 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ കോ​വി​ഡ് സാ​ഹ​ച​ര്യം വി​ല​യി​രു​ത്താ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വി​ളി​ച്ച ഉ​ന്ന​ത​ത​ല യോ​ഗം ആ​രം​ഭി​ച്ചു. വെ​ർ​ച്വ​ൽ‌ മീ​റ്റിം​ഗാ​യാ​ണ് യോ​ഗം ന​ട​ക്കു​ന്നത്. യോ​ഗ​ത്തി​ൽ ക​ള​ക്ട​ർ​മാ​ർ, പോ​ലീ​സ് മേ​ധാ​വി​ക​ൾ, ഡി​എം​ഒ​മാ​ർ തു​ട​ങ്ങി​യ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് യോ​ഗം വി​ളി​ച്ചി​രി​ക്കു​ന്ന​ത്. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കാ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​നം ഉ​ണ്ടാ​യേ​ക്കും. കോ​വി​ഡ് മു​ക്ത​നാ​യി ഇ​ന്ന് ആ​ശു​പ​ത്രി​വി​ട്ട മു​ഖ്യ​മ​ന്ത്രി വീ​ട്ടി​ൽ ക്വാ​റ​ന്‍റൈ​നി​ലാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വെ​ർ​ച്വ​ൽ യോ​ഗം ചേ​രു​ന്ന​ത്.

ആ​ശ​ങ്ക ഉ​യ​ർ​ത്തി കോ​വി​ഡ് കേ​സു​ക​ൾ സം​സ്ഥാ​ന​ത്ത് ദി​വ​സേ​ന വ​ർ​ധി​ക്കു​ക​യാ​ണ്. ഇ​ന്ന് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 13 ശ​ത​മാ​ന​ത്തി​നും മു​ക​ളി​ലാ​ണ്. ചി​ല ജി​ല്ല​ക​ളി​ൽ രോ​ഗ​വ്യാ​പ​നം വ​ലി​യ​തോ​തി​ൽ വ​ർ​ധി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​വും നി​ല​വി​ലു​ണ്ട്.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​വ​ർ​ക്ക് കൂ​ട്ട​കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തും. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.