ദ​മ്പ​തി​ക​ൾ കി​ണ​റ്റി​ൽ ചാ​ടി, ര​ക്ഷി​ക്കാ​ൻ നാ​ട്ടു​കാ​ര​ൻ ചാ​ടി; മൂ​വ​രെ​യും ക​ര​യ്ക്കെ​ത്തി​ച്ച​ത് ഫ​യ​ർ​ഫോ​ഴ്സ്
Thursday, April 15, 2021 1:50 PM IST
ഇ​രി​ട്ടി: കു​ടും​ബ വ​ഴ​ക്കി​നി​ടെ ഭാ​ര്യ കി​ണ​റ്റി​ൽ ചാ​ടി​യ​തി​ന് പി​ന്നാ​ലെ ഭ​ർ​ത്താ​വും ചാ​ടി. ഇ​രു​വ​രെ​യും ര​ക്ഷി​ക്കാ​ൻ നാ​ട്ടു​കാ​ര​നും പി​ന്നാ​ലെ ചാ​ടി. ഒ​ടു​വി​ൽ മൂ​വ​രെ​യും ഇ​രി​ട്ടി​യി​ൽ നി​ന്നും ഫ​യ​ർ​ഫോ​ഴ്സെ​ത്തി ര​ക്ഷ​പ്പെ​ടു​ത്തി.

ഇ​രി​ട്ടി ഹാ​ജി റോ​ഡി​ൽ വി​ഷു​ദി​ന​ത്തി​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കു​ടും​ബ വ​ഴ​ക്കി​നി​ടെ ഭാ​ര്യ 22 അ​ടി താ​ഴ്ച​യു​ള്ള കി​ണ​റ്റി​ലേ​ക്ക് എ​ടു​ത്തു​ചാ​ടു​ക​യാ​യി​രു​ന്നു. ഭാ​ര്യ കി​ണ​റ്റി​ൽ ചാ​ടി​യ​പ്പോ​ൾ പി​ന്നാ​ലെ ഭ​ർ​ത്താ​വും ചാ​ടി. ഇ​തോ​ടെ മ​ക്ക​ൾ നി​ല​വി​ളി​ച്ചു. ശ​ബ്ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ അ​യ​ൽ​വാ​സി​യാ​യ യു​വാ​വ് ഇ​രു​വ​രെ​യും ര​ക്ഷി​ക്കു​ന്ന​തി​നാ​യി കി​ണ​റ്റി​ൽ ചാ​ടു​ക​യാ​യി​രു​ന്നു.

വെ​ള്ളം കു​റ​വാ​യ​തി​നാ​ൽ ദ​മ്പ​തി​ക​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ക​ര​യ്ക്കെ​ത്തി​ച്ച മൂ​വ​രെ​യും പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.