സം​സ്ഥാ​ന​ത്ത് ശ​നി​യാ​ഴ്ച​വ​രെ കാറ്റും ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യും
Thursday, April 15, 2021 9:43 PM IST
തി​രു​വ​ന​ന്ത​പു​രം: ശ​നി​യാ​ഴ്ച​വ​രെ സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 30 മു​ത​ൽ 40 വ​രെ കി​ലോ​മീ​റ്റ​ർ​വ​രെ കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ വീ​ശി​യ​ടി​ക്കു​ന്ന കാ​റ്റി​നും ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്ന് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി.

ഞാ​യ​ർ തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ൽ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​നു സാ​ധ്യ​ത​യു​ണ്ട്. പ്ര​വ​ച​നാ​തീ​ത സ്വ​ഭാ​വ​മു​ള്ള വേ​ന​ൽ മ​ഴ ഉ​ച്ച​ക​ഴി​ഞ്ഞ സ​മ​യ​ത്താ​കും ആ​രം​ഭി​ക്കാ​ൻ സാ​ധ്യ​ത.

ഇ​ടി​മി​ന്ന​ലു​ള്ള സ​മ​യ​ത്ത് തു​റ​സാ​യ സ്ഥ​ല​ത്ത് നി​ൽ​ക്ക​രു​തെ​ന്നും ഗ​ഹോ​പ​ക​ര​ണ​ങ്ങ​ളു​ടെ വൈ​ദ്യു​തി ബ​ന്ധം വിഛേ​ദി​ക്ക​ണ​മെ​ന്നും ടെ​ലി​ഫോ​ണും മൊ​ബൈ​ൽ ഫോ​ണും ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും തു​റ​ന്ന സ്ഥ​ല​ത്ത് കു​ട്ടി​ക​ൾ ക​ളി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി അ​റി​യി​ച്ചു.

ഇ​ടി​മി​ന്ന​ലു​ള്ള സ​മ​യ​ത്ത് വൃ​ക്ഷ​ങ്ങ​ളു​ടെ ചു​വ​ട്ടി​ൽ നി​ൽ നി​ൽ​ക്ക​രു​തെ​ന്നും വാ​ഹ​ന​ങ്ങ​ൾ വൃ​ക്ഷ​ച്ചു​വ​ട്ടി​ൽ പാ​ർ​ക്ക് ചെ​യ്യ​രു​തെ​ന്നും ടെ​റ​സി​ലേ​ക്കോ മു​റ്റ​ത്തേ​ക്കോ തു​ണി​യെ​ടു​ക്കാ​ൻ പോ​ക​രു​തെ​ന്നും പെ​പ്പി​ലൂ​ടെ മി​ന്ന​ൽ സ​ഞ്ച​രി​ക്കാ​വു​ന്ന​തി​നാ​ൽ ടാ​പ്പി​ൽ നി​ന്നു വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന​തും കു​ളി​ക്കു​ന്ന​തും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.