ബം​ഗാ​ൾ ബി​ജെ​പി അ​ധ്യ​ക്ഷ​ന് പ്ര​ചാ​ര​ണ വി​ല​ക്ക്
Thursday, April 15, 2021 11:12 PM IST
കോ​ല്‍​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ലെ ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ ദി​ലീ​പ് ഘോ​ഷി​ന് പ്ര​ചാ​ര​ണ വി​ല​ക്ക്. 24 മ​ണി​ക്കൂ​ര്‍ നേ​ര​ത്തേ​ക്കാ​ണ് പ്ര​ചാ​ര​ണ​ത്തി​ൽ​നി​ന്ന് ഘോ​ഷി​നെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ വി​ല​ക്കി​യ​ത്. ഏ​പ്രി​ല്‍ 15ന് ​രാ​ത്രി ഏ​ഴു​മു​ത​ല്‍ ഏ​പ്രി​ല്‍ 16 വ​രെ​യാ​ണ് വി​ല​ക്ക്.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ട​യി​ല്‍ പ്ര​കോ​പ​ന​പ​ര​മാ​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ന​ട​ത്തി​യ ദി​ലീ​പ് ഘോ​ഷി​ന് ക​മ്മി​ഷ​ന്‍ നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു. ഘോ​ഷി​ന്‍റെ പ​രാ​മ​ര്‍​ശം അ​ങ്ങേ​യ​റ്റം പ്ര​കോ​പ​ന​പ​ര​മാ​യി​രു​ന്നെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടു. പെ​രു​മാ​റ്റ​ച്ച​ട്ട​ലം​ഘ​നം ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ചാ​ണ് വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.