ല​ഷ്ക​റി​ലേ​ക്ക് ആ​ളു​ക​ളെ റി​ക്രൂ​ട്ട് ചെ​യ്തി​രു​ന്ന അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ
Friday, April 16, 2021 6:40 AM IST
ശ്രീ​ന​ഗ​ർ: കാ​ഷ്മീ​രി​ൽ ഭീ​ക​ര​സം​ഘ​ട​ന​യാ​യ ല​ഷ്ക​ർ-​ഇ-​തൊ​യ്ബ​യി​ലേ​ക്ക് ആ​ളു​ക​ളെ റി​ക്രൂ​ട്ട് ചെ ​യ്തി​രു​ന്ന സ്കൂ​ൾ അ​ധ്യാ​പ​ക​നെ എ​ൻ​ഐ​എ അ​റ​സ്റ്റ് ചെ​യ്തു. ബ​ന്ദി​പ്പോ​റ സ്വ​ദേ​ശി​യാ​യ അ​ൽ​താ​ഫ് അ​ഹ​മ്മ​ദ് റാ​ത്തെ​ർ ആ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ​വ​ർ​ഷം ബം​ഗാ​ളി​ൽ ല​ഷ്ക​ർ ബ​ന്ധ​മു​ള്ള താ​നി​യ പ​ർ​വീ​ൺ എ​ന്ന സ്ത്രീ ​അ​റ​സ്റ്റി​ലാ​യ​തി​നെ​ത്തു​ട​ർ​ന്ന് റാ​ത്തെ​റി​ലേ​ക്ക് അ​ന്വേ​ഷ​ണം നീ​ണ്ട​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​യി​രു​ന്നു റാ​ത്തെ​റും പ ​ർ​വീ​ണും ബ​ന്ധം സ്ഥാ​പി​ച്ചി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.