യു​പി പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ്: സം​ഘ​ർ​ഷ​ത്തി​നി​ടെ ബാ​ല​റ്റു​പെ​ട്ടി​ക​ൾ മോ​ഷ്ടി​ച്ചു
Friday, April 16, 2021 6:38 AM IST
ആ​ഗ്ര: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ ബാ​ല​റ്റു​പെ​ട്ടി​ക​ൾ മോ​ഷ്ടി​ച്ചു. ആ​ഗ്ര റൂ​റ​ൽ മ​ണ്ഡ​ല​ത്തി​ലെ റി​ഹാ​വാ​ലി​യി​ലാ​ണു സം​ഭ​വം. ഗ്രാ​മ പ്ര​ധാ​ൻ സ്ഥാ​ന​ത്തേ​ക്കു മ​ത്സ​രി​ക്കു​ന്ന ര​ണ്ടു സ്ഥാ​നാ​ർ​ഥി​ക​ളു​ടെ അ​നു​യാ​യി​ക​ൾ ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​കു​ക​യും ഇ​തി​നി​ടെ ര​ണ്ടു ബാ​ല​റ്റു പെ​ട്ടി​ക​ൾ മോ​ഷ്ടി​ക്ക​പ്പെ​ടു​ക​യു​മാ​യി​രു ന്നെ​ന്ന് എ​സ്പി അ​ശോ​ക് വെ​ങ്ക​ട് പ​റ​ഞ്ഞു.

അ​നു​യാ​യി​ക​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ നാ​ലു പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഇ​വ​രെ എ​സ്എ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ട്ടു പേ​ർ അ​റ​സ്റ്റി​ലാ​യെ​ന്നും സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും ആ​ഗ്ര എ​സ്എ​സ്പി മു​നി​രാ​ജ് പ​റ​ഞ്ഞു.

പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തി​ൽ റീ​പോ​ളിം​ഗ് ആ​വ​ശ്യ​പ്പെ​ട്ട​താ​യി ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് പ്ര​ഭു നാ​രാ​യ​ണ്‍ സിം​ഗ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.