റം​ഡെ​സി​വി​ർ ക​രി​ഞ്ച​ന്ത​യി​ൽ; മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ
Friday, April 16, 2021 10:46 AM IST
ഇ​ൻ​ഡോ​ർ: കോ​വി​ഡ് രോഗികൾക്ക് നൽകുന്ന മരുന്ന് ക​രി​ഞ്ച​ന്ത​യി​ൽ വി​ൽ​ക്കാ​ൻ ശ്ര​മി​ച്ച മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ. മ​ധ്യ​പ്ര​ദേ​ശി​ലാ​ണ് സം​ഭ​വം. അ​റ​സ്റ്റി​ലാ​യ​വ​രി​ൽ ഒ​രു മെ​ഡി​ക്ക​ൽ ഷോ​പ്പ് ഉ​ട​മ​യും മെ​ഡി​ക്ക​ൽ റെ​പ്ര​സ​ന്‍റേ​റ്റീ​വും ഉ​ൾ​പ്പെ​ടു​ന്നു.

റം​ഡെ​സി​വി​ർ ആ​ണ് ഇ​വ​ർ ഉ​യ​ർ​ന്ന വി​ല​യ്ക്ക് അ​ന​ധി​കൃ​ത​മാ​യി വി​ൽ​ക്കാ​ൻ ശ്ര​മി​ച്ച​ത്. രാ​ജേ​ഷ് പ​ടി​ദാ​ർ, ഗ്യാ​നേ​ശ്വ​ർ ഭ​ര​സ്ക​ർ, അ​നു​രാ​ഗ് സിം​ഗ് ശി​ശോ​ധി​യ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സി​ലെ സ്പെ​ഷ​ൽ ടാ​സ്ക് ഫോ​ഴ്സ് ആ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. മരുന്നിന് 20,000 രൂ​പ​യാ​ണ് ഇ​വ​ർ ഈ​ടാ​ക്കി​യി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.