വ്യാ​പ​നം രൂ​ക്ഷം; തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​ന​വും രാജ്യത്ത് കോ​വി​ഡ് രോ​ഗി​ക​ൾ ര​ണ്ട് ല​ക്ഷ​ത്തി​ന് മു​ക​ളി​ൽ
Friday, April 16, 2021 10:22 AM IST
ന്യൂ​ഡ​ൽ​ഹി: തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ദി​ന​വും പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ര​ണ്ട് ല​ക്ഷ​ത്തി​നു മു​ക​ളി​ൽ. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 2,17,353 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. അ​തോ​ടൊ​പ്പം ത​ന്നെ പ്ര​തി​ദി​ന മ​ര​ണ​സം​ഖ്യ​യും വീ​ണ്ടും ആ​യി​ര​ത്തി​നു മു​ക​ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു. 1,185 പേ​രാ​ണ് വ്യാ​ഴാ​ഴ്ച മാ​ത്രം മ​രി​ച്ച​ത്.

ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,42,91,917 ആ​യി. മ​ര​ണ​സം​ഖ്യ 1,74,308 ആ​യി ഉ​യ​ർ​ന്നു. രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 15,69,743 പേ​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്.

വ്യാ​ഴാ​ഴ്ച മാ​ത്രം 1,18,302 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 1,25,47,866 ആ​യി. ഇ​തു​വ​രെ 11,72,23,509 പേ​ർ​ക്ക് കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.