ബെ​ൻ സ്റ്റോ​ക്സി​ന് ശ​സ്ത്ര​ക്രി​യ; ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ പ​ര​മ്പ​ര​യും ന​ഷ്ട​മാ​കും
Friday, April 16, 2021 5:51 PM IST
മും​ബൈ: ഐ​പി​എ​ലി​നി​ടെ പ​രി​ക്കേ​റ്റ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് താ​രം ബെ​ൻ സ്റ്റോ​ക്സി​ന് ശ​സ്ത്ര​ക്രി​യ വേ​ണ്ടി​വ​രു​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ. കൈ ​വി​ര​ലി​ന് പൊ​ട്ട​ൽ സം​ഭ​വി​ച്ച​താ​യും ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​യി​വ​രു​മെ​ന്നും ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. ശ​നി​യാ​ഴ്ച സ്റ്റോ​ക്സ് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങും. തി​ങ്ക​ളാ​ഴ്ച ലീ​ഡ്സി​ൽ ശ​സ്ത്ര​ക്രി​യ​ക്കു വി​ധേ​യ​നാ​കും.

മൂ​ന്നു മാ​സ​ത്തോ​ളം വി​ശ്ര​മം വേ​ണ്ടി​വ​രും. ഇ​തോ​ടെ ഇം​ഗ്ലീ​ഷ് താ​ര​ത്തി​ന് ഐ​പി​എ​ൽ മാ​ത്ര​മ​ല്ല നാ​ട്ടി​ൽ ജൂ​ണ്‍ ര​ണ്ടി​ന് ആ​രം​ഭി​ക്കു​ന്ന ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ പ​ര​മ്പ​ര​യും ന​ഷ്ട​മാ​കും.

പ​ഞ്ചാ​ബ് കിം​ഗ്‌​സി​നെ​തി​രെ ഫീ​ല്‍​ഡ് ചെ​യ്യു​മ്പോ​ഴാ​ണ് 29-ാക​ര​ന്‍റെ കൈ ​വി​ര​ലി​ന് പ​രി​ക്കേ​ല്‍​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്ച്ച സ്റ്റോ​ക്സി​നെ സ്കാ​നിം​ഗി​ന് വി​ധേ​യ​നാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.