പ​ഞ്ചാ​ബി​ന്‍റെ ര​ക്ഷ​ക​നാ​യി കിം​ഗ് ഖാ​ൻ; ചെ​ന്നൈ​യ്ക്കു 107 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം
Friday, April 16, 2021 9:21 PM IST
മും​ബൈ: പ​ഞ്ചാ​ബ് കിം​ഗ്സി​നെ​തി​രെ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ന് 107 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. പഞ്ചാബ് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റുകൾ നഷ്ടപ്പെടുത്തി 106 റൺസ് എടുത്തു.

ചെ​ന്നൈ ബൗ​ളിം​ഗി​നു മു​ന്നി​ൽ ത​ക​ർ​ന്നു​പോ​യ പ​ഞ്ചാ​ബി​നെ ര​ക്ഷി​ച്ച​ത് ഷാ​രു​ഖ് ഖാ​നാ​യി​രു​ന്നു. ക്യാ​പ്റ്റ​ൻ കെ.​എ​ൽ രാ​ഹു​ൽ (5), ക്രി​സ് ഗെ​യി​ൽ (10), നി​ക്കോ​ളാ​സ് പൂ​രാ​ൻ (0) തു​ട​ങ്ങി മു​ൻ​നി​ര​ക്കാ​ർ മ​ട​ങ്ങി​യ​പ്പോ​ൾ ക്രി​ക്ക​റ്റി​ന്‍റെ സ്വ​ന്തം കിം​ഗ് ഖാ​ൻ ര​ക്ഷ​ക​നാ​യി അ​വ​ത​രി​ച്ചു. 36 പ​ന്തി​ൽ നാ​ല് ഫോ​റും ര​ണ്ട് സി​ക്സ​റു​ക​ളു​മാ​യി 47 റ​ൺ​സ് ആ​ണ് ഷാ​രു​ഖ് അ​ടി​ച്ചെ​ടു​ത്ത​ത്.

പഞ്ചാബ് നിരയിൽ ഷാ​രു​ഖി​നെ കൂ​ടാ​തെ മ​റ്റാ​ർ​ക്കും തി​ള​ങ്ങാ​നാ​യി​ല്ല. ദീ​പ​ക് ചാ​ഹ​ർ നാ​ല് ഓ​വ​റി​ൽ 13 റ​ൺ​സ് മാ​ത്രം വി​ട്ടു ന​ൽ​കി നാ​ല് വി​ക്ക​റ്റ് പി​ഴുതു. സാം ​ക​ര​ൻ, ബ്രാ​വോ, മോ​യി​ൻ അ​ലി എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​ഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.