കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ലം​ഘ​നം: പ്ര​തി​ക​രി​ക്കാ​തെ മു​ഖ്യ​മ​ന്ത്രി​യും ഓ​ഫി​സും
Friday, April 16, 2021 9:40 PM IST
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘ​നം ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണം സം​സ്ഥാ​ന​ത്തു വി​വാ​ദ​മാ​യി​ട്ടും മ​റു​പ​ടി ന​ൽ​കാ​തെ മു​ഖ്യ​മ​ന്ത്രി​യും ഓ​ഫി​സും. കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി നി​രീ​ക്ഷ​ണ കാ​ലാ​വ​ധി ക​ഴി​യു​ന്ന​തി​നു മു​ൻ​പ് കോ​വി​ഡ് പോ​സി​റ്റീ​വാ​യ ഭാ​ര്യ​യു​മൊ​ത്തു സ​ഞ്ച​രി​ച്ചു കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ലം​ഘ​നം ന​ട​ത്തി​യ​താ​ണു വി​വാ​ദ​മാ​യ​ത്.

കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ലം​ഘ​നം ന​ട​ത്തി​യ മു​ഖ്യ​മ​ന്ത്രി​ക്ക്, സം​സ്ഥാ​ന​ത്തെ സാ​ധാ​ര​ണ​ക്കാ​രു​ടെ കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ലം​ഘ​ന​ത്തി​നെ​തി​രേ കേ​സെ​ടു​ക്കാ​ൻ ധാ​ർ​മി​ക​മാ​യ അ​വ​കാ​ശ​മി​ല്ലെ​ന്ന ശ​ക്ത​മാ​യ നി​ല​പാ​ടാ​ണു പ്ര​തി​പ​ക്ഷം സ്വീ​ക​രി​ക്കു​ന്ന​ത്. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ലം​ഘ​ന​ത്തി​ന്‍റെ പേ​രി​ൽ സാ​ധാ​ര​ണ​ക്കാ​ർ​ക്കു നേ​ര​ഐ​ടു​ത്ത കേ​സു​ക​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നു കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രോ​ട്ടോ​കോ​ൾ ലം​ഘ​ന​ത്തി​നെ​തി​രേ കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നും രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു. സം​സ്ഥാ​ന​ത്തെ മാ​ത്ര​മ​ല്ല, ലോ​ക​ത്തെ ത​ന്നെ മി​ക്ക സം​ഭ​വ​ങ്ങ​ൾ​ക്കും ഫേസ്ബു​ക്ക് പോ​സ്റ്റ് ഇ​ട്ടു പ്ര​തി​ക​രി​ക്കാ​റു​ള്ള മു​ഖ്യ​മ​ന്ത്രി പ്രോ​ട്ടോ​കോ​ൾ ലം​ഘ​ന​ത്തെ​ക്കു​റി​ച്ച് ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.