നെ​ടു​ന്പാ​ശേ​രി​യി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട; യാ​ത്ര​ക്കാ​ര​നി​ൽ​നി​ന്ന് 921 ഗ്രാം ​സ്വ​ർ​ണം പി​ടി​കൂ​ടി
Friday, April 16, 2021 10:27 PM IST
നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട. യാ​ത്ര​ക്കാ​ര​നി​ൽ​നി​ന്നു 35 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന 921 ഗ്രാം ​സ്വ​ർ​ണം പി​ടി​കൂ​ടി. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ല​പ്പു​റം സ്വ​ദേ​ശി റ​ഷീ​ദി​നെ എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​യാ​ൾ ദു​ബാ​യി​ൽ​നി​ന്ന് ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലാ​ണ് എ​ത്തി​യ​ത്. ശ​രീ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ചാ​ണ് ഇ​യാ​ൾ സ്വ​ർ​ണം കൊ​ണ്ടു​വ​ന്ന​ത്.

വി​മാ​ന​ജീ​വ​ന​ക്കാ​ര​നി​ൽ​നി​ന്ന് 1.07 കോ​ടി രൂ​പ വി​ല​വ​രു​ന്ന 2.5 കി​ലോ​ഗ്രാം സ്വ​ർ​ണ​മി​ശ്രി​ത​വും പി​ടി​കൂ​ടി​യി​രു​ന്നു. റാ​സ​ൽ​ഖൈ​മ​യി​ൽ​നി​ന്ന് എ​ത്തി​യ സ്പൈ​സ് ജെ​റ്റി​ന്‍റെ എ​സ് ജി 147-ാം ​ന​മ്പ​ർ വി​മാ​ന​ത്തി​ലെ സീ​നി​യ​ർ ക്യാ​മ്പി​ൻ ക്രൂ ​ആ​യ പാ​ല​ക്കാ​ട് സ്വ​ദേ​ശി മ​ൻ​ഹാ​സ് അ​ബു​ല​സി​യി​ൽ​നി​ന്നു ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യു ഇ​ന്‍റ​ലി​ജ​ൻ​സും വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​വും ചേ​ർ​ന്നാ​ണു സ്വ​ർ​ണ​മി​ശ്രി​തം പി​ടി​ച്ച​ത്. ഇ​തി​ൽ​നി​ന്നു 2. 200 കി​ലോ ഗ്രാം ​സ്വ​ർ​ണം വേ​ർ​തി​രി​ച്ചെ​ടു​ത്തു. സ്വ​ർ​ണ മി​ശ്രി​തം അ​ഞ്ച് ക​വ​റു​ക​ളി​ലാ​ക്കി വ​സ്ത്ര​ത്തി​ന്‍റെ അ​ടി​യി​ൽ ഒ​ളി​പ്പി​ച്ചു​വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

സാ​ധാ​ര​ണ​നി​ല​യി​ൽ വി​മാ​ന​ജീ​വ​ന​ക്കാ​രെ കാ​ര്യ​മാ​യ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കാ​റി​ല്ല. ഇ​തു മു​ത​ലെ​ടു​ത്താ​ണു സ്വ​ർ​ണം ക​ട​ത്തി​യ​ത്. ജീ​വ​ന​ക്കാ​ര​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു​വ​രു​ന്നു.

ര​ണ്ട് സം​ഭ​വ​ങ്ങ​ളി​ൽ​നി​ന്നാ​യി ആ​കെ 1.42 കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണ​മാ​ണു പി​ടി​കൂ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.