കോ​വി​ഡ്: കേ​ന്ദ്ര സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഹാ​ജ​ർ​നി​ല കു​റ​ച്ചു
Friday, April 16, 2021 10:34 PM IST
ന്യൂഡൽഹി: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലെ ഹാ​ജ​ർ​നി​ല 50 ശ​ത​മാ​ന​മാ​ക്കി കു​റ​ച്ചു. അ​ണ്ട​ർ സെ​ക്ര​ട്ട​റി മു​ത​ൽ താ​ഴെ വ​രെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു വേ​ണ്ടി​യാ​ണ് വ​ർ​ക്ക് ഫ്രം ​ഹോം തെ​ര​ഞ്ഞെ​ടു​ക്കാ​ൻ അ​നു​മ​തി ന​ൽ​കി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച​ത്.

ഓ​ഫീ​സി​ൽ ഹാ​ജ​രാ​കേ​ണ്ട​വ​രു​ടെ എ​ണ്ണം 50 ശ​ത​മാ​ന​മാ​യി കു​റ​യ്ക്കാ​നാ​ണ് നി​ർ​ദേ​ശം. ഓ​ഫീ​സു​ക​ളി​ലെ ആ​ൾ​ക്കൂ​ട്ടം ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ഷി​ഫ്റ്റു​ക​ളാ​യി തി​രി​ച്ച് ക്ര​മീ​ക​ര​ണം ന​ട​ത്താ​നും അ​നു​മ​തി​യു​ണ്ട്.

ടെ​ല​ഫോ​ണ്‍ വ​ഴി​യോ മ​റ്റ് ഇ​ല​ക്ടോ​ണി​ക് മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യോ വീ​ട്ടി​ലി​രു​ന്ന് ജോ​ലി ചെ​യ്യാം. ക​ണ്ടെ​യ്ന്‍റ്മെ​ന്‍റ് സോ​ണു​ക​ളി​ൽ നി​ന്ന് വ​രു​ന്ന​വ​ർ​ക്ക് ഇ​ള​വ് തു​ട​രും. 45 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ വാ​ക്സി​ൻ എ​ടു​ത്തെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ഏ​പ്രി​ൽ 30 വ​രെ തു​ട​രു​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.