പ്ര​വേ​ശ​നം സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ള്ള​വ​ർ​ക്ക് മാ​ത്രം; തൃ​ശൂ​ർ പൂ​രം ഇ​ന്ന് കൊ​ടി​യേ​റും
Saturday, April 17, 2021 9:23 AM IST
തൃ​ശൂ​ർ: തൃ​ശൂ​ർ പൂ​ര​ത്തി​ന് ഇ​ന്ന് കൊ​ടി​യേ​റും. തി​രു​വ​മ്പാ​ടി ക്ഷേ​ത്ര​ത്തി​ൽ രാ​വി​ലെ 11.15നും 12​നും മ​ധ്യേ​യും പാ​റ​മേ​ക്കാ​വി​ൽ 12.05നു​മാ​ണ് കൊ​ടി​യേ​റ്റം. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ന്ന​ത്. പൂ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ്ര​ദ​ർ​ശ​ന​ത്തി​ന് പാ​സ് ഉ​പ​യോ​ഗി​ച്ചാ​ണ് പ്ര​വേ​ശ​നം.

ഏ​പ്രി​ൽ 23നാ​ണ് തൃ​ശൂ​ർ പൂ​രം. വെ​ടി​ക്കെ​ട്ട് അ​ട​ക്ക​മു​ള്ള ച​ട​ങ്ങു​ക​ള്‍​ക്ക് ഒ​രു​ക്കം പൂ​ര്‍​ത്തി​യാ​യി. സാം​പി​ള്‍ വെ​ടി​ക്കെ​ട്ട് പ​തി​വു ദി​വ​സം എ​ല്ലാ മു​ന്‍​ക​രു​ത​ലോ​ടെ​യും ന​ട​ത്തും. പൂ​ര​ത്തി​ല്‍ എ​ത്തു​ന്ന എ​ല്ലാ​വ​ര്‍​ക്കും കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, അ​ല്ലെ​ങ്കി​ല്‍ ര​ണ്ടു ഡോ​സ് കോ​വി​ഡ് വാ​ക്‌​സി​ന്‍ എ​ടു​ത്ത സ​ര്‍​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ കൈ​വ​ശം ഉ​ണ്ടാ​യി​രി​ക്ക​ണം.

ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ കു​റ​ഞ്ഞ​നി​ര​ക്കി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ പാ​റ​മേ​ക്കാ​വ് ദേ​വ​സ്വം അ​വ​സ​രം ഒ​രു​ക്കി​യി​ട്ടു​ണ്ട്. 700 രൂ​പ നി​ര​ക്കി​ലാ​കും പ​രി​ശോ​ധ​ന ന​ട​ത്തു​ക. 21 നാ​ണ് പ​രി​ശോ​ധ​ന. പൂ​ര​ന​ഗ​രി​യെ ആ​റു മേ​ഖ​ല​ക​ളാ​ക്കി തി​രി​ച്ച് മെ​ഡി​ക്ക​ല്‍ സം​ഘ​ത്തി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.