ചെ​ങ്കോ​ട്ട സം​ഘ​ർ​ഷം; ന​ട​ൻ ദീ​പ് സി​ദ്ധു​വി​ന് ജാ​മ്യം
Saturday, April 17, 2021 2:45 PM IST
ന്യൂ​ഡ​ൽ​ഹി: ചെ​ങ്കോ​ട്ട സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ ന​ട​ൻ ദീ​പ് സി​ദ്ധു​വി​ന് ജാ​മ്യം. ഡ​ൽ​ഹി​യി​ലെ അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

പാ​സ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണം, അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സ​ഹ​ക​രി​ക്ക​ണം, മൊ​ബൈ​ൽ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ചെ​യ്യ​രു​ത് തു​ട​ങ്ങി​യ ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് ജാ​മ്യം.

റി​പ്പ​ബ്ലി​ക്ക് ദി​ന​ത്തി​ൽ ചെ​ങ്കോ​ട്ട​യി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്നാ​ണ് ദീ​പ് സി​ദ്ധു​വി​നാ​യി പോ​ലീ​സ് വ​ല​വി​രി​ച്ച​ത്. എ​ന്നാ​ൽ സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഒ​ളി​വി​ൽ പോ​യ സി​ദ്ധു​വി​നെ പി​ടി​കൂ​ട​ന്ന​തി​നാ​യി പോ​ലീ​സ് ഒ​രു ല​ക്ഷം രൂ​പ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് പോ​ലീ​സ് സി​ദ്ധു​വി​നെ പി​ടി​കൂ​ടി​യ​ത്.

ചെ​ങ്കോ​ട്ട സം​ഘ​ർ​ഷ​ത്തി​ന്‍റെ മു​ഖ്യ​സൂ​ത്ര​ധാ​ര​ൻ സി​ദ്ധു​വാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.