ലോ​ക​ത്ത് കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ 30 ല​ക്ഷം ക​ട​ന്നു
Saturday, April 17, 2021 4:44 PM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക​ത്ത് കോ​വി​ഡ് വ്യാ​പ​ന​വും മ​ര​ണ​വും വ​ർ​ധി​ക്കു​ന്നു. ലോ​ക​ത്താ​കെ കോ​വി​ഡ് മൂ​ലം മ​രി​ച്ച​വ​രു​ടെ എ​ണ്ണം 30 ല​ക്ഷം ക​ട​ന്നു. ജോ​ൺ ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഇ​തു​വ​രെ 3,015,001 പേ​രാ​ണ് മ​രി​ച്ച​ത്.

ലോ​കം കോ​വി​ഡി​ന്‍റെ കോ​വി​ഡി​ന്‍റെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കി​ലേ​ക്ക് എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ലോ​കാ​രോ​ഗ്യ സം​ഘ​ട​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ക​ഴി​ഞ്ഞ ആ​ഴ്ച ലോ​ക​ത്താ​കെ ഒ​രു ദി​വ​സം ശ​രാ​ശ​രി 12,000 മ​ര​ണ​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​വും മ​ര​ണ​ങ്ങ​ളും ആ​ശ​ങ്കാ​ജ​ന​ക​മാ​യ നി​ര​ക്കി​ൽ വ​ർ​ധി​ക്കു​ക​യാ​ണെ​ന്ന് ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന ത​ല​വ​ൻ ഡോ. ​ടെ​ഡ്രോ​സ് അ​ദാ​നം ഗെ​ബ്രി​യേ​സ​സ് പ​റ​ഞ്ഞു. ആ​ഗോ​ള​ത​ല​ത്തി​ൽ, ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​ത്തി​നി​ടെ ആ​ഴ്ച​യി​ൽ പു​തി​യ കേ​സു​ക​ളു​ടെ എ​ണ്ണം ഏ​ക​ദേ​ശം ഇ​ര​ട്ടി​യാ​യി- അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ‌​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.