ന​ട​ൻ സോ​നു സൂ​ദി​ന് കോ​വി​ഡ്
Saturday, April 17, 2021 7:11 PM IST
മും​ബൈ: ബോ​ളി​വു​ഡ് ന​ട​ൻ സോ​നു സൂ​ദി​ന് കോ​വി​ഡ്. താ​രം ത​ന്നെ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. രോ​ഗം ബാ​ധി​ച്ച​തോ​ടെ താ​ൻ ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​ച്ച​താ​യി സോ​നു സൂ​ദ് പ​റ​ഞ്ഞു.

മു​മ്പ​ത്തേ​ക്കാ​ളും കൂ​ടു​ത​ലാ​യി മ​റ്റു​ള്ള​വ​രു​ടെ ബു​ദ്ധി​മു​ട്ടു​ക​ൾ പ​രി​ഹ​രി​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം ല​ഭി​ച്ചു. ഓ​ർ​ക്കു​ക, എ​ന്തെ​ങ്കി​ലും ബു​ദ്ധി​മു​ട്ടു​ണ്ടാ​യാ​ൽ നി​ങ്ങ​ൾ​ക്കൊ​പ്പം എ​ല്ലാ​യ്പ്പോ​ഴും ഉ​ണ്ടാ​കും- താ​രം ഇ​ൻ​സ്റ്റ​ഗ്രാം പോ​സ്റ്റി​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.