മോ​ദി പ​റ​ഞ്ഞു; കും​ഭ​മേ​ള നി​ർ​ത്തി ജു​ന അ​ഖാ​ഡ
Saturday, April 17, 2021 9:44 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് കും​ഭ​മേ​ള നി​ർ​ത്തി​വ​യ്ക്കു​ന്ന​താ​യി ജു​ന അ​ഖാ​ഡ. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഹ​രി​ദ്വാ​റി​ൽ ന​ട​ക്കു​ന്ന കും​ഭ​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന പ്ര​ധാ​ന സ​ന്യാ​സി സ​മൂ​ഹ​മാ​ണ് ജു​ന അ​ഖാ​ഡ.

പ്ര​തീ​കാ​ത്മ​ക​മാ​യി മാ​ത്രം കും​ഭ​മേ​ള ന​ട​ത്തി​യാ​ൽ മ​തി​യെ​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ആ​ഹ്വാ​ന​ത്തി​നു പി​ന്നാ​ലെ​യാ​ണ് ജു​ന അ​ഖാ​ഡ തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്. ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​ക്കാ​ണ് പ്ര​ഥ​മ പ​രി​ഗ​ണ​ന​യെ​ന്നു ജു​ന അ​ഖാ​ഡ മു​ഖ്യ പൂ​ജാ​രി സ്വാ​മി അ​വ​ദേ​ശാ​ന​ന്ദ് പ​റ​ഞ്ഞു.

കൊ​റോ​ണ വൈ​റ​സ് മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കും​ഭ​മേ​ള​യി​ലെ പൂ​ജ​ക​ൾ ജു​ന അ​ഖാ​ഡ അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ന്ന് സ്വാ​മി അ​വ​ദേ​ശാ​ന​ന്ദ് ട്വി​റ്റ​റി​ൽ കു​റി​ച്ചു. ഒ​രു മാ​സം നീ​ളു​ന്ന കും​ഭ​മേ​ള​യി​ൽ ന​ഗ്ന സ​ന്യാ​സി​മാ​ർ അ​ട​ക്കം 14 ല​ക്ഷം പേ​ർ പ​ങ്കെ​ടു​ക്കാ​റു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.