കോ​വി​ഡ് വാ​ക്സി​ൻ: 35 വ​യ​സു​കാ​രും ഇ​നി ഖ​ത്ത​റി​ൽ മു​ൻ​ഗ​ണ​നാ​പ​ട്ടി​ക​യി​ൽ
Sunday, April 18, 2021 1:52 AM IST
ദോ​ഹ: ഖ​ത്ത​റി​ൽ കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​നു​ള്ള ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മു​ൻ​ഗ​ണ​നാ​പ​ട്ടി​ക​യി​ൽ ഇ​നി 35 വ​യ​സു മു​ത​ൽ പ്രാ​യ​മു​ള്ള​വ​രും ഉ​ൾ​പ്പെ​ടും. നി​ല​വി​ൽ 40 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്കാ​യി​രു​ന്നു മു​ൻ​ഗ​ണ​ന.

പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന​വ​ർ​ക്ക് പി​എ​ച്ച്സി​സി​ക​ളി​ൽ നി​ന്ന് വാ​ക്സി​ൻ എ​ടു​ക്കാ​നു​ള്ള അ​പ്പോ​യ്ൻ​മെ​ൻ​റു​ക​ൾ അ​യ​ക്കും. ദീ​ർ​ഘ​കാ​ല​രോ​ഗ​മു​ള്ള​വ​ർ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, പ്ര​ധാ​ന​മ​ന്ത്രാ​ല​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ, സ്കൂ​ൾ അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും എ​ന്നി​വ​രാ​ണ് നി​ല​വി​ൽ വാ​ക്സി​ൻ മു​ൻ​ഗ​ണ​നാ​പ​ട്ടി​ക​യി​ൽ ഉ​ള്ള മ​റ്റു​ള്ള​വ​ർ.

ഈ ​ഗ​ണ​ത്തി​ലു​ള്ള​വ​രെ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് നേ​രി​ട്ട് ബ​ന്ധ​പ്പെ​ടും. ഇ​തി​ന് ശേ​ഷ​മാ​ണ് അ​വ​ർ എ​പ്പോ​ഴാ​ണ് വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​നാ​യി ആ​ശു​പ​ത്രി​യി​ൽ എ​ത്തേ​ണ്ട​ത് എ​ന്ന് അ​റി​യി​ക്കു​ക. പൊ​തു​ജ​നാ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വെ​ബ് സൈ​റ്റി​ലൂ​ടെ വാ​ക്സി​നേ​ഷ​ൻ അ​പ്പോ​യി​ൻ​റ്മെ​ൻ​റി​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.