ടി.​ജി. ര​വി​യു​ടെ കൊ​ച്ചു​മ​ക​നും സി​നി​മ​യി​ൽ
Sunday, April 18, 2021 3:02 AM IST
തൃ​ശൂ​ർ: മ​ല​യാ​ള​ത്തി​ന്‍റെ വെ​ള്ളി​ത്തി​ര​യി​ലേ​ക്കു ടി.​ജി. ര​വി​യു​ടെ കു​ടും​ബ​ത്തി​ലെ ഇ​ള​മു​റ​ക്കാ​ര​നും. പ്ര​ശ​സ്ത ന​ട​ൻ ടി.​ജി. ര​വി​യു​ടെ മ​ക​നും ന​ട​നു​മാ​യ ശ്രീ​ജി​ത്ത് ര​വി​യു​ടെ മ​ക​ൻ ഋ​തു​ണ്‍​ജ​യ് എ​ന്ന ആ​റു​വ​യ​സു​കാ​ര​നാ​ണ് "പ്ര​കാ​ശ​ൻ പ​റ​ക്ക​ട്ടെ' എ​ന്ന സി​നി​മ​യി​ൽ പ്ര​ധാ​ന​പ്പെ​ട്ട വേ​ഷം അ​ഭി​ന​യി​ക്കു​ന്ന​ത്.

ന​ട​ൻ ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ ക​ഥ​യും തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വു​മെ​ഴു​തി ഷ​ഹ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ഋ​തു​ണ്‍​ജ​യ് കാ​ഴ്ച​വ​ച്ച​തെ​ന്ന് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു. അ​ച്ഛ​ന്‍റെ​യും അ​ച്ചാ​ച്ച​ന്‍റെ​യും അ​ഭി​ന​യ​മി​ക​വ് മൂ​ന്നാം​ത​ല​മു​റ​ക്കാ​ര​നി​ലും പ്ര​ക​ട​മാ​ണെ​ന്ന് അ​വ​ർ പ്ര​ശം​സി​ച്ചു. കോ​ഴി​ക്കോ​ട് മു​ക്ക​ത്താ​യി​രു​ന്നു ചി​ത്രീ​ക​ര​ണം.

ലോ​ക്ക്ഡൗ​ണ്‍ സ​മ​യ​ത്തു ശ്രീ​ജി​ത്ത് ര​വി​യും ഭാ​ര്യ സ​ജി​ത​യും ചേ​ർ​ന്ന് ഒ​രു​ക്കി​യ വെ​ബ്സീ​രീ​സി​ൽ ഋ​തു​ണ്‍​ജ​യ് അ​ഭി​ന​യി​ച്ചി​രു​ന്നു. "ചി​ഞ്ചു​വും അ​ഭ​യേ​ട്ട​നും' കേ​ര​ള​ത്തി​ൽ ഏ​റെ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി​യ വെ​ബ് സീ​രീ​സ് ആ​യി​രു​ന്നു. ഈ ​വെ​ബ് സീ​രീ​സി​ലെ നാ​ലാം എ​പ്പി​സോ​ഡ് ന​ട​ൻ അ​ജു വ​ർ​ഗീ​സി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലാ​ണ് റി​ലീ​സ് ചെ​യ്തി​രു​ന്ന​ത്.

ഋ​തു​ണ്‍​ജ​യി​ന്‍റെ മി​ക​ച്ച പ്ര​ക​ട​നം അ​ജു​വി​ന്‍റെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ക​യും അ​ജു ഈ ​കൊ​ച്ചു​മി​ടു​ക്ക​നെ​ക്കു​റി​ച്ച് ഷ​ഹ​ദി​നോ​ടും ധ്യാ​നി​നോ​ടും സൂ​ചി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. അ​ങ്ങ​നെ​യാ​ണ് ടി.​ജി.​ര​വി​യു​ടെ കു​ടും​ബ​ത്തി​ലെ മൂ​ന്നാം​ത​ല​മു​റ ബി​ഗ് സ്ക്രീ​നി​ലേ​ക്ക് എ​ത്തി​യ​ത്. സി​നി​മ​യി​ൽ ഡ​ബ്ബു ചെ​യ്ത​തും ഋ​തു​ണ്‍​ജ​യ് ത​ന്നെ​യാ​ണ്.

മ​ക​നൊ​പ്പം ശ്രീ​ജി​ത്ത് ര​വി​യും പ്ര​കാ​ശ​ൻ പ​റ​ക്ക​ട്ടെ സി​നി​മ​യി​ൽ ശ്ര​ദ്ധേ​യ​മാ​യ വേ​ഷം അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. ദി​ലീ​ഷ് പോ​ത്ത​ൻ, അ​ജു വ​ർ​ഗീ​സ്, മാ​ത്യു തോ​മ​സ്, സൈ​ജു കു​റു​പ്പ്, ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.