പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​നി​ൽ​ക്കേ ന​ട​ത്തു​ന്ന അ​ന​ധി​കൃ​ത നി​യ​മ​ന​ങ്ങ​ൾ ത​ട​യ​ണ​മെ​ന്നു യൂ​ത്ത് കോ​ണ്‍​ഗ്ര​സ്
Sunday, April 18, 2021 4:12 AM IST
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​നി​ൽ​ക്കെ സം​സ്ഥാ​ന​ത്തെ വി​വി​ധ സ​ർ​ക്കാ​ർ- അ​ർ​ധ​സ​ർ​ക്കാ​ർ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ൾ നി​ർ​ത്തി​വ​യ്ക്കാ​ൻ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന​വാ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വൈ​സ്പ്ര​സി​ഡ​ന്‍റ് എ​സ്.​എം. ബാ​ലു ഇ​ല​ക്ട​റ​ൽ ഓ​ഫീ​സ​ർ (പെ​രു​മാ​റ്റ​ച്ച​ട്ടം) ബാ​ല​മു​ര​ളി​ക്ക് ക​ത്തു ന​ൽ​കി.

മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ൽ അ​റ്റ​ൻ​ഡ​ർ ത​സ്തി​ക​യി​ൽ നി​യ​മ​നം ന​ട​ക്കു​ന്നു​വെ​ന്ന വി​വ​രം പു​റ​ത്ത് വ​ന്നി​ട്ടു​ണ്ട്. ആ​രോ​ഗ്യ വ​കു​പ്പി​ലും അ​റ്റ​ൻ​ഡ​ർ ത​സ്തി​ക​യി​ൽ ഇ​ന്‍റ​ർ​വ്യു ന​ട​ത്തി എ​ടു​ക്കേ​ണ്ട​വ​രു​ടെ ലി​സ്റ്റ് പ​ബ്ളി​ഷ് ചെ​യ്യാ​നു​ള്ള ശ്ര​മം ന​ട​ക്കു​ന്നു.

സം​സ്ഥാ​ന സ​ഹ​ക​ര​ണ ജീ​വ​ന​ക്കാ​രു​ടെ ക്ഷേ​മ​നി​ധി ബോ​ർ​ഡി​ലേ​ക്ക് ഒ​ഴി​വു​ള്ള നി​യ​മ​നം ന​ട​ത്തു​ന്ന​തി​നാ​യി മാ​തൃ​കാ പെ​രു​മാ​റ്റ ച​ട്ടം നി​ല​നി​ൽ​ക്കേ ക​ഴി​ഞ്ഞ 12നു ​സ​ഹ​ക​ര​ണ മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഏ​പ്രി​ൽ 24, 26 തീ​ത​യി​ക​ളി​ൽ ഇ​ന്‍റ​ർ​വ്യൂ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. 27ന് ​യോ​ഗം വീ​ണ്ടും ചേ​ർ​ന്ന് ഇ​ന്‍റ​ർ​വ്യൂ​വി​ൽ പ​ങ്കെ​ടു​ത്തു​വ​രെ നി​യ​മി​ക്കാ​നു​ള്ള നീ​ക്കം ന​ട​ക്കു​ന്നു.

സ​ഹ​ക​ര​ണ പെ​ൻ​ഷ​ൻ ബോ​ർ​ഡ്, സ​ഹ​ക​ര​ണ വി​ക​സ​ന ക്ഷേ​മ​നി​ധി​ബോ​ർ​ഡ് തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ലും ഇ​ത്ത​രം പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ൾ ന​ട​ത്താ​നു​ള്ള നീ​ക്കം ത​കൃ​തി​യാ​ണ്. അ​തോ​ടൊ​പ്പം ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ.​എ​ൻ. ഷം​സീ​ർ എം​എ​ൽ​എ​യു​ടെ ഭാ​ര്യ​യെ നി​യ​മി​ക്കാ​നു​ള്ള നീ​ക്ക​വും ന​ട​ക്കു​ന്നു​ണ്ട്. ഇ​തൊ​ക്കെ ത​ട​യാ​ൻ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും ഇ​ല​ക്ട​റ​ൽ ഓ​ഫീ​സ​ർ​ക്ക് ന​ൽ​കി​യ ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.