മെ​സി മാ​ജി​ക്ക്; കോ​പ്പ ഡെ​ൽ റേ ​കി​രീ​ടം സ്വ​ന്ത​മാ​ക്കി ബാ​ഴ്‌​സ​ലോ​ണ
Sunday, April 18, 2021 7:43 AM IST
സെ​വി​ല്ലെ: കോ​പ്പ ഡെ​ൽ റേ ​കി​രീ​ടം സ്വ​ന്ത​മാ​ക്കി ബാ​ഴ്സ​ലോ​ണ. ല​യ​ണ​ൽ മെ​സി ത​ന്‍റെ മി​ക​വ് മു​ഴു​വ​ൻ പു​റ​ത്തെ​ടു​ത്ത​പ്പോ​ൾ ര​ണ്ടാം പ​കു​തി​യി​ൽ അ​ത്ല​റ്റി​ക് ക്ല​ബ്ബി​നെ ഗോ​ളി​ൽ മു​ക്കി​യാ​ണ് ബാ​ഴ്‌​സ​ലോ​ണ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്.

ഏ​ക​പ​ക്ഷീ​യ​മാ​യ നാ​ല് ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു ബാ​ഴ്‌​സ​ലോ​ണ​യു​ടെ ജ​യം. 2018-19 സീ​സ​ണി​ൽ ലാ ​ലീ​ഗ കി​രീ​ടം നേ​ടി​യ​തി​ന് ശേ​ഷം ബാ​ഴ്‌​സ​ലോ​ണ സ്വ​ന്ത​മാ​ക്കു​ന്ന ആ​ദ്യ കി​രീ​ടം കൂ​ടി​യാ​ണി​ത്.

ബാ​ഴ്‌​സ​ലോ​ണ​ക്ക് വേ​ണ്ടി മെ​സി ര​ണ്ട് ഗോ​ളു​ക​ൾ നേ​ടി​യ​പ്പോ​ൾ ഡി ​ജോ​ഗും അ​ന്‍റോ​ണി​യോ ഗ്രീ​സ്മാ​നും ഓ​രോ ഗോ​ൾ വീ​തം നേ​ടി. ഫൈ​ന​ലി​ൽ ആ​ദ്യ പ​കു​തി​യി​ൽ ബാ​ഴ്‌​സ​ലോ​ണ​യു​ടെ ആ​ക്ര​മ​ണ​ങ്ങ​ളു​ടെ മു​ന​യൊ​ടി​ക്കാ​ൻ അ​ത്ല​റ്റി​ക് ക്ല​ബി​ന് ക​ഴി​ഞ്ഞെ​ങ്കി​ലും ര​ണ്ടാം പ​കു​തി​യി​ൽ 14 മി​നി​റ്റി​നി​ടെ നാ​ല് ഗോ​ളു​ക​ൾ അ​ടി​ച്ചു കൂ​ട്ടി​യാ​ണ് ബാ​ഴ്‌​സ​ലോ​ണ കി​രീ​ടം ചൂ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.