വ​ള​ർ​ത്തു​നാ​യ​യെ സ്കൂ​ട്ട​റി​ൽ കെ​ട്ടി​വ​ലി​ച്ച സം​ഭ​വം; ഉ​ട​മ അ​റ​സ്റ്റി​ൽ
Sunday, April 18, 2021 11:09 AM IST
മ​ല​പ്പു​റം: എ​ട​ക്ക​ര​യി​ൽ വ​ള​ർ​ത്തു​നാ​യ​യെ സ്കൂ​ട്ട​റി​ൽ കെ​ട്ടി​വ​ലി​ച്ച ഉ​ട​മ അ​റ​സ്റ്റി​ൽ. ക​രു​നെ​ച്ചി സ്വ​ദേ​ശി സേ​വ്യ​റി​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മൃ​ഗ​സ്നേ​ഹി​ക​ളു​ടെ സം​ഘ​ട​ന സാ​ലി ക​ണ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​ട​ക്ക​ര പോ​ലീ​സി​ൽ പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

ഇ​ആ​ര്‍​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ മു​ന്‍​ക​യ്യെ​ടു​ത്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​തി​യു​ടെ വീ​ട് ക​ണ്ടെ​ത്തി​യെ​ങ്കി​ലും സേ​വ്യ​ര്‍ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

ശ​നി​യാ​ഴ്ച​യാ​ണ് വ​ള​ർ​ത്തു നാ​യ​യോ​ട് ഉ​ട​മ ക്രൂ​ര​ത കാ​ട്ടി​യ​ത്. നാ​യ​യെ മൂ​ന്ന് കി​ലോ​മീ​റ്റ​റോ​ളം സ്കൂ​ട്ട​റി​ന്‍റെ പി​ന്നി​ൽ കെ​ട്ടി​വ​ലി​ച്ചു. വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

വീ​ട്ടി​ൽ ശ​ല്യ​മാ​യ നാ​യ​യെ ഉ​പേ​ക്ഷി​ക്കാ​ൻ കൊ​ണ്ടു​പോ​യ​താ​ണെ​ന്നാ​ണ് ഉ​ട​മ​യു​ടെ വി​ശ​ദീ​ക​ര​ണം. ചെ​രി​പ്പ് ഉ​ൾ​പ്പെ​ടെ ക​ടി​ച്ചു​മു​റി​ക്കു​ക​യാ​ണെ​ന്നും വീ​ട്ടി​ൽ നാ​യ ശ​ല്യ​മാ​യി മാ​റി​യെ​ന്നും ഇ​യാ​ൾ പ​റ​യു​ന്നു. നാ​യ​യെ സ്കൂ​ട്ട​റി​ൽ കെ​ട്ടി​യ ശേ​ഷം തു​ട​ക്ക​ത്തി​ൽ വേ​ഗം കു​റ​ച്ചാ​ണ് ഇ​യാ​ൾ സ​ഞ്ച​രി​ച്ച​ത്.

സ്കൂ​ട്ട​റി​ന്‍റെ വേ​ഗ​ത്തി​ൽ കി​ലോ​മീ​റ്റ​റു​ക​ളോ​ളം നാ​യ പി​ന്നാ​ലെ ഓ​ടി. കാ​ഴ്ച ക​ണ്ട നാ​ട്ടു​കാ​ർ വി​ല​ക്കി​യ​പ്പോ​ൾ ഇ​യാ​ൾ സ്കൂ​ട്ട​റി​ന് വേ​ഗം കൂ​ട്ടി ഓ​ടി​ച്ചു​പോ​യി. ഈ ​സ​മ​യം വീ​ണു​പോ​യ നാ​യ​യെ കെ​ട്ടി​വ​ലി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.