വാ​ഹ​ന​പ​രി​ശോ​ധ​ന​യു​ടെ പേ​രി​ൽ ക്രൂ​ര​ത; ഡ​യാ​ലി​സി​സ് ക​ഴി​ഞ്ഞു മ​ട​ങ്ങി​യ യു​വാ​വ് ബോ​ധം​കെ​ട്ടു വീ​ണു
Sunday, April 18, 2021 11:53 AM IST
കാ​യം​കു​ളം: വാ​ഹ​ന​പ​രി​ശോ​ധ​ന​യു​ടെ പേ​രി​ൽ ഡ​യാ​ലി​സി​സ് ക​ഴി​ഞ്ഞു മ​ട​ങ്ങി​യ യു​വാ​വി​നെ പോ​ലീ​സ് ത​ട​ഞ്ഞു. അ​വ​ശ​നാ​യ യു​വാ​വ് വ​ഴി​യി​ൽ ബോ​ധം​കെ​ട്ടു വീ​ണു. കാ​യം​കു​ളം പെ​രി​ങ്ങാ​ല മ​ഠ​ത്തി​ൽ പ​ടീ​റ്റ​തി​ൽ മു​ഹ​മ്മ​ദ് റാ​ഫി(23)​ക്കാ​ണ് പോ​ലീ​സി​ൽ നി​ന്നും ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്.

ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് സം​ഭ​വം. ഗു​രു​ത​ര​മാ​യ വൃ​ക്ക​രോ​ഗ​മു​ള്ള റാ​ഫി ര​ണ്ട് വ​ര്‍​ഷ​മാ​യി ഡ​യാ​ലി​സി​സി​നു വി​ധേ​യ​നാ​കു​ന്നു​ണ്ട്. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്കു പ​ന്ത്ര​ണ്ടോ​ടെ കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ നി​ന്നു മാ​താ​വി​നൊ​പ്പം സ്‌​കൂ​ട്ട​റി​ല്‍ വീ​ട്ടി​ലേ​ക്കു പോ​കു​മ്പോ​ഴാ​ണ് ബോ​യ്‌​സ് എ​ച്ച്എ​സ്എ​സി​ന​ടു​ത്ത് ട്രാ​ഫി​ക് പോ​ലീ​സ് ത​ട​ഞ്ഞ​ത്.

രോ​ഗ​വി​വ​രം പ​റ​ഞ്ഞി​ട്ടും പി​ഴ അ​ട​ക്കാ​നാ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സ് ത​ന്നെ വ​ഴി​യി​ല്‍ നി​ര്‍​ത്തി​യെ​ന്നും റാ​ഫി ആ​രോ​പി​ക്കു​ന്നു. ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ലൂ​ടെ​യാ​ണ് റാ​ഫി ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. കാ​യം​കു​ളം സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ​ക്ക്‌ പ​രാ​തി കൊ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ചു​വെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​റു​പ​ടി കി​ട്ടി​യി​ല്ലെ​ങ്കി​ൽ എ​സ്പി​ക്കും മ​നു​ഷ്യ​വ​കാ​ശ ക​മ്മീ​ഷ​നും പ​രാ​തി കൊ​ടു​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ന്നും മു​ഹ​മ്മ​ദ് റാ​ഫി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

കാ​യം​കു​ളം ട്രാ​ഫി​ക് പൊ​ലീ​സു​കാ​രെ.. കൊ​റ​ച്ചൊ​ക്കെ മ​ര്യാ​ദ കാ​ണി​ക്ക​ണം.
ഇ​ന്ന് ഞാ​ൻ ഡ​യാ​ലി​സി​സ് ക​ഴി​ഞ്ഞ് ഇ​റ​ങ്ങി​യ​പ്പോ​ൾ ത​ന്നേ തീ​രെ അ​വ​ശ​നാ​യി​രു​ന്നു.
ത​ല​വേ​ദ​ന​യും ഒ​ക്കെ കൊ​ണ്ടു എ​ത്ര​യും പെ​ട്ട​ന്ന് വീ​ട് പി​ടി​ക്കാം എ​ന്ന് ക​രു​തി.. സ്കൂ​ട്ട​ർ എ​ടു​ത്ത് വീ​ട്ടി​ലേ​ക്ക് പോ​യ വ​ഴി​യി​ൽ ട്രാ​ഫി​ക് പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബോ​യ്സ് സ്കൂ​ളി​ന്‍റെ ഫ്ര​ണ്ടി​ൽ ഉ​ള്ള റോ​ഡി​ൽ മ​റ​ഞ്ഞു നി​ന്നു​ള്ള പോ​ലീ​സ് ചെ​ങ്കി​ങ് ഉ​ണ്ടാ​യി​രു​ന്നു. ഹെ​ൽ​മെ​റ്റ്‌ ഇ​ല്ലാ​ത്ത​ത് കൊ​ണ്ട് പോ​ലീ​സ് കൈ​കാ​ണി​ച്ചു. നി​ർ​ത്തി​ച്ചു. അ​ത് അ​വ​രു​ടെ ജോ​ലി​യാ​ണ്. സ​മ്മ​തി​ക്കാം.

അ​പ്പോ​ൾ ത​ന്നെ ഞാ​ൻ. അ​വ​രോ​ട് പ​റ​ഞ്ഞു സാ​റെ ഞാ​ൻ. ഡ​യാ​ലി​സി​സ് ക​ഴി​ഞ്ഞു വ​രി​ക​യാ​ണ്. എ​നി​ക്ക് ഇ​പ്പോ​ൾ ഹെ​ൽ​മെ​റ്റ്‌ വെ​ക്കാ​ൻ പ​റ്റി​ല്ല. ഹെ​ൽ​മെ​റ്റി​ന്‍റെ വെ​യ്റ്റ് എ​നി​ക്ക് താ​ങ്ങാ​ൻ പ​റ്റി​ല്ല എ​ന്നൊ​ക്കെ. അ​പ്പോ​ൾ ഒ​രു. കോ​ൺ​സ്റ്റ​ബി​ൾ എ​നി​ക്ക് നേ​രെ ചാ​ടി ക​ടി​ച്ചോ​ണ്ട് വ​ന്നി​ട്ട് പ​റ​ഞ്ഞു വ​ണ്ടി സൈ​ഡി​ലേ​ക്ക് ഒ​തു​ക്കി​വെ​ക്ക​ടാ എ​ന്ന് പ​റ​ഞ്ഞു വ​ണ്ടി ഒ​തു​ക്കി വെ​പ്പി​ച്ചു.

നീ ​സാ​റി​നെ പോ​യി ക​ണ്ട് പെ​റ്റി അ​ട​ച്ചി​ട്ടു പോ​യാ​ൽ മ​തി​യെ​ന്ന് പ​റ​ഞ്ഞു. ഞാ​ൻ എ​സ്ഐ സാ​റി​നോ​ട് പോ​യി കാ​ര്യം പ​റ​ഞ്ഞു. സ​ർ ഞാ​ൻ ഡ​യാ​ലി​സി​സ് ക​ഴി​ഞ്ഞു വ​രി​ക​യാ​ണ്. എ​നി​ക്ക് തീ​രെ വ​യ്യ നി​ൽ​ക്കാ​ൻ പോ​ലും വ​യ്യ എ​ന്നൊ​ക്കെ. പ​റ​ഞ്ഞു. ഇ​വ​ർ ആ​രും എ​ന്നെ വി​ടാ​ൻ സ​മ്മ​തി​ക്കു​ന്നി​ല്ല. ഞാ​ൻ ആ ​സാ​റി​നോ​ട് കോ​ൺ​സ്റ്റ​ബി​ളി​ന്‍റെ പേ​ര് എ​ന്താ​ണ് എ​ന്ന് ചോ​ദി​ച്ചു. അ​വ​ർ​ക്ക് അ​ത് ഇ​ഷ്ട്ട​പെ​ട്ടി​ല്ല. എ​ന്നെ അ​വി​ടെ പി​ടി​ച്ചു നി​ർ​ത്തി.

അ​പ്പോ​ഴേ​ക്കും ഞാ​ൻ ശ​രീ​രം കൊ​ഴി​ഞ്ഞു താ​ഴെ വീ​ണു. അ​ടി​വ​യ​റി​ൽ വേ​ദ​ന വ​ന്ന​പ്പോ​ൾ തീ​രെ പി​ടി​ച്ചു നി​ൽ​ക്കാ​ൻ പ​റ്റാ​താ​യി. വോ​മി​റ്റിം​ഗ് ചെ​യ്തു. വ​യ്യാ​തെ മ​ണ്ണി​ൽ കി​ട​ന്ന് ഇ​ഴ​ഞ്ഞി​ട്ട് പോ​ലും അ​വി​ടു​ള്ള ഒ​രു പോ​ലീ​സു​കാ​ര​ൻ പോ​ലും തി​രി​ഞ്ഞു. നോ​ക്കി​യി​ല്ല. അ​ത് വ​ഴി വ​ന്ന എ​ന്നെ അ​റി​യു​ന്ന ര​ണ്ട് പി​ള്ളേ​ർ ഞാ​ൻ അ​വ​രെ ക​ണ്ടി​ല്ല. അ​പ്പോ​ളേ​ക്കും എ​ന്‍റെ ബോ​ധം പോ​യി​രു​ന്നു.

അ​വ​ര് എ​ന്നെ താ​ങ്ങി ഒ​രു ഓ​ട്ടോ വി​ളി​ച്ചു വീ​ട്ടി​ലേ​ക്ക് വി​ട്ടു. അ​വി​ടെ നി​ന്ന പ​ല പോ​ലീ​സ്കാ​ർ​ക്കും എ​ന്നെ അ​റി​യു​ന്ന​താ​ണ് എ​ന്നി​ട്ടും പോ​ലും ഒ​രു മ​ര്യാ​ദ എ​ന്നോ​ട് അ​വ​ര് കാ​ണി​ച്ചി​ല്ല. ഇ​ത്ര​യും മ​നു​ഷ്യ​ത്വം ഇ​ല്ല​ത്ത ഈ ​പോ​ലീ​സു​കാ​ർ​ക്ക് എ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം എ​ന്ന് ആ​വി​ശ്യ​പെ​ട്ടു​കൊ​ണ്ട് കാ​യം​കു​ളം സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ​ക്ക്‌ പ​രാ​തി കൊ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ചു.

കാ​യം​കു​ള​ത്തെ പോ​ലീ​സു​കാ​രു​ടെ പ്ര​വ​ർ​ത്തി​ക​ൾ ഇ​ത് ആ​ദ്യ​മാ​യി​ട്ട് ഒ​ന്നു​മ​ല്ല. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​റു​പ​ടി കി​ട്ടി​യി​ല്ലെ​ങ്കി​ൽ എ​സ്പി​ക്കും മ​നു​ഷ്യ​വ​കാ​ശ ക​മ്മീ​ഷ​നും പ​രാ​തി കൊ​ടു​ക്കാ​നാ​ണ് തീ​രു​മാ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.