ചോ​ദ്യം ചെ​യ്യാ​ൻ ഹാ​ജ​രാ​ക​ണം; യൂ​ത്ത് ലീ​ഗ് നേ​താ​വി​ന് ഇ​ഡി​യു​ടെ നോ​ട്ടീ​സ്
Sunday, April 18, 2021 12:22 PM IST
കൊ​ച്ചി: മു​സ്‌​ലീം യൂ​ത്ത് ലീ​ഗ് നേ​താ​വ് സി.​കെ. സു​ബൈ​റി​നെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ചോ​ദ്യം ചെ​യ്യും. ഇ​തു​സം​ബ​ന്ധി​ച്ച് സു​ബൈ​റി​ന് ഇ​ഡി നോ​ട്ടീ​സ് അ​യ​ച്ചു. ക്വ​ത്വ ഫ​ണ്ട് വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തെ തു​ട​ർ​ന്നു​ള്ള പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് സൂ​ച​ന.

ഇ​ഡി​യു​ടെ കൊ​ച്ചി യൂ​ണി​റ്റാ​ണ് നോ​ട്ടീ​സ് അ​യ​ച്ച​ത്. ക​ഴി​ഞ്ഞ മാ​സം ഹാ​ജ​രാ​കാ​നാ​ണ് ആ​ദ്യം അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട തി​ര​ക്കു​ക​ൾ ഉ​ള്ള​തി​നാ​ൽ ഹാ​ജ​രാ​കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് സു​ബൈ​ർ അ​റി​യി​ച്ചി​രു​ന്നു.

തു​ട​ർ​ണ് ഈ ​മാ​സം 22-ാം തീ​യ​തി ഹാ​ജ​രാ​കാ​ൻ സു​ബൈ​റി​നോ​ട് ഇ​ഡി നി​ർ​ദേ​ശി​ച്ച​ത്. കൊ​ച്ചി​യി​ലെ ഇ​ഡി​യു​ടെ ഓ​ഫീ​സി​ൽ ഹാ​ജ​രാ​കു​മെ​ന്ന് സു​ബൈ​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.