ഭി​ന്ന​ത​യു​ണ്ടെ​ന്ന് വ​രു​ത്തിത്തീർ​ക്കാ​നു​ള്ള ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മം: സി​പി​ഐ​യു​മാ​യി പ്ര​ശ്ന​മി​ല്ലെ​ന്ന് ജോ​സ് കെ. ​മാ​ണി
Sunday, April 18, 2021 1:12 PM IST
കോ​ട്ട​യം: കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എം സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ സി​പി​ഐ​ക്കെ​തി​രാ​യി വി​മ​ർ​ശ​നം ഉ​യ​ർ​ന്നെ​ന്ന വാ​ർ​ത്ത വ്യാ​ജ​മെ​ന്ന് പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി. ഇ​ട​തു മു​ന്ന​ണി​യി​ലെ ഘ​ട​ക ​ക​ക്ഷി​ക​ൾ​ക്കി​ട​യി​ൽ ഭി​ന്ന​ത​യു​ണ്ടെ​ന്ന് വ​രു​ത്തി തീ​ർ​ക്കാ​നു​ള്ള ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മ​മാ​ണ് ഈ ​വാ​ർ​ത്ത​യ്ക്ക് പി​ന്നി​ലെ​ന്നും ഇ​ട​തു​പ​ക്ഷ​ ജ​നാ​ധി​പ​ത്യ​ മു​ന്ന​ണി​യി​ലെ ഘ​ട​ക​ക​ക്ഷി​ക​ളെ​ല്ലാം ഒ​റ്റ​ക്കെ​ട്ടാ​യി തെ​രെ​ഞ്ഞെ​ടു​പ്പ് രം​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ച്ചു എ​ന്ന വി​ല​യി​രു​ത്ത​ലാ​ണ് സ്റ്റി​യ​റിം​ഗ് ക​മ്മ​റ്റി യോ​ഗം ന​ട​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എം മ​ത്സ​രി​ച്ച എ​ല്ലാ സീ​റ്റു​ക​ളി​ലും സി​പി​ഐ​യു​ടെ ഭാ​ഗ​ത്ത് നി​ന്ന് വ​ലി​യ പി​ന്തു​ണ ഉ​ണ്ടാ​യി. സി​പി​ഐ ഉ​ള്‍​പ്പ​ടെ​യു​ള്ള ഘ​ട​ക​ക​ക്ഷി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ പൂ​ര്‍​ണ തൃ​പ്തി​യു​ണ്ടെ​ന്നാ​ണ് സ്റ്റി​യ​റിം​ഗ് ക​മ്മ​റ്റി വി​ല​യി​രു​ത്തി​യ​ത്. ഇ​തി​ന് വി​പ​രീ​ത​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് ചി​ല മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്-​ജോ​സ് കെ. ​മാ​ണി പ​റ​ഞ്ഞു.

അ​തേ​സ​മ​യം, കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എം സ്റ്റി​യ​റിം​ഗ് ക​മ്മ​റ്റി യോ​ഗ​ത്തി​ല്‍ റാ​ന്നി​യി​ലെ സി​പി​ഐ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ത്തെ സം​ബ​ന്ധി​ച്ച് വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ചു​വെ​ന്ന വാ​ര്‍​ത്ത കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്ന് റാ​ന്നി​യി​ലെ ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ര്‍​ത്ഥി അ​ഡ്വ. പ്ര​മോ​ദ് നാ​രാ​യ​ണ​നും പ​റ​ഞ്ഞു. സി​പി​ഐ ഉ​ള്‍​പ്പ​ടെ​യു​ള്ള എ​ല്‍​ഡി​എ​ഫ് ഘ​ട​ക​ക​ക്ഷി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ത്തെ അ​ഭി​ന​ന്ദി​ച്ചാ​ണ് യോ​ഗ​ത്തി​ല്‍ സ്ഥാ​നാ​ര്‍​ഥി എ​ന്ന ത​ര​ത്തി​ല്‍ അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

കോ​ട്ട​യം ജി​ല്ല​യി​ല​ട​ക്കം സി​പി​ഐ​യു​ടെ നി​സ​ഹ​ക​ര​ണം വ​ള​രെ പ്ര​ക​ട​മാ​യി​രു​ന്നു​വെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യി​ല്‍ കു​റ്റ​പ്പെ​ടു​ത്തി​യെ​ന്നാ​യി​രു​ന്ന വാ​ർ​ത്ത​ക​ൾ ഉ​യ​ർ​ന്ന​ത്. പാ​ല, റാ​ന്നി, ഇ​രി​ക്കൂ​ര്‍, കാ​ഞ്ഞി​ര​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സി​പി​ഐ നി​ശ​ബ്ദ​മാ​യി​രു​ന്നു. ഇ​രി​ക്കൂ​റി​ല്‍ സി​പി​ഐ പ്രാ​ദേ​ശി​ക നേ​താ​ക്ക​ളു​ടെ സ​ഹ​ക​ര​ണം വേ​ണ്ട​ത്ര ല​ഭി​ച്ചി​ല്ല.

റാ​ന്നി​യി​ലും സ​മാ​ന സാ​ഹ​ച​ര്യം ത​ന്നെ​യു​ണ്ടാ​യ​താ​യി. ഇ​ക്കാ​ര്യം സ്ഥാ​നാ​ര്‍​ഥി​യാ​യ പ്ര​മോ​ദ് നാ​രാ​യ​ണ​നും പ​റ​ഞ്ഞു. സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ഇ​ക്കാ​ര്യ​ങ്ങ​ള്‍ ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ ​മാ​ണി​യെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.