സ​നു മോ​ഹ​ന്‍റെ കാ​ർ കോ​യ​മ്പ​ത്തൂ​രി​ൽ?; തെ​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി പോ​ലീ​സ്
Sunday, April 18, 2021 1:25 PM IST
കോ​യ​മ്പ​ത്തൂ​ർ: വൈ​ഗ കൊ​ല​ക്കേ​സി​ൽ പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന പി​താ​വ് സ​നു മോ​ഹ​ന്‍റേ​തെ​ന്ന് ക​രു​തു​ന്ന കാ​ർ ക​ണ്ടെ​ത്തി. കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്നു​മാ​ണ് കാ​ർ ക​ണ്ടെ​ത്തി​യ​ത്. സം​ശ​യ​ത്തെ തു​ട​ർ​ന്ന് കോ​യ​മ്പ​ത്തൂ​ർ പോ​ലീ​സാ​ണ് ഇ​ക്കാ​ര്യം കൊ​ച്ചി പോ​ലീ​സി​ൽ അ​റി​യി​ച്ച​ത്. എ​ന്നാ​ൽ കാ​ർ സ​നു മോ​ഹ​ന്‍റേ​ത് ത​ന്നെ​യാ​ണോ​യെ​ന്ന കാ​ര്യ​ത്തി​ൽ സ്ഥി​രീ​ക​ര​ണ​മി​ല്ല.

അ​തേ​സ​മ​യം, സ​നു മോ​ഹ​ൻ കൊ​ല്ലൂ​രി​ലെ വ​ന​മേ​ഖ​ല​യി​ൽ ക​ട​ന്ന​താ​യാ​ണ് സൂ​ച​ന. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കൊ​ല്ലൂ​രി​ലെ വ​ന​മേ​ഖ​ല​യി​ൽ വ്യാ​പ​ക​മാ​യ തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. മൂ​കാം​ബി​ക​യി​ൽ നി​ന്നും സ​നു മോ​ഹ​ൻ ബ​സ് മാ​ർ​ഗം വ​ന​മേ​ഖ​ല​യി​ലേ​ക്ക് ക​ട​ന്ന​താ​യി നേ​ര​ത്തെ സൂ​ച​ന ല​ഭി​ച്ചി​രു​ന്നു. ഈ ​സു​ച​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വ​ന​മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നത്.

കേ​ര​ള പോ​ലീ​സി​നൊ​പ്പം ക​ർ​ണാ​ട​ക പോ​ലീ​സും ക​ർ​ണാ​ട​ക വ​നം​വ​കു​പ്പും അ​ന്വേ​ഷ​ണ​ത്തി​ന് സ​ഹാ​യി​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.