ആ​വ​ശ്യ​ത്തി​ന് കി​ട​ക്ക​ക​ളും ഓ​ക്സി​ജ​നു​മി​ല്ല; അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചു
Sunday, April 18, 2021 3:59 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ക​ത്ത് അ​യ​ച്ചു. ഡ​ൽ​ഹി​യി​ൽ മ​തി​യാ​യ കി​ട​ക്ക​ക​ളും ഓ​ക്സി​ജ​നു​മി​ല്ലെ​ന്ന് കേ​ജ​രി​വാ​ൾ പ്ര​ധാ​ന​മ​ന്ത്രി​യെ അ​റി​യി​ച്ചു. ഉ​ട​ൻ ത​ന്നെ ഡ​ൽ​ഹി​ക്ക് 7,000 കി​ട​ക്ക​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കേ​ജ​രി​വാ​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ടെ​സ്റ്റ് പൊ​സി​റ്റി​വി​റ്റി നി​ര​ക്ക് 20 ശ​ത​മാ​ന​ത്തി​ൽ നി​ന്നും 30 ശ​ത​മാ​ന​ത്തി​ലേ​ക്ക് ഉ​യ​ർ​ന്നു. ആ​ശു​പ​ത്രി​ക​ളി​ൽ 100ൽ ​താ​ഴെ ഐ​സി​യു ബെ​ഡ്ഡു​ക​ൾ മാ​ത്ര​മാ​ണു​ള്ള​ത്. മൊ​ത്തം 10,000 ആ​ശു​പ​ത്രി ബെ​ഡ്ഡു​ക​ളി​ൽ 1,800 എ​ണ്ണം കോ​വി​ഡ് രോ​ഗി​ക​ൾ​ക്കാ​യി മാ​റ്റി വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ഡ​ൽ​ഹി​യി​ൽ ഓ​ക്സി​ജ​ന്‍റെ ക​ടു​ത്ത ക്ഷാ​മ​മു​ണ്ട്. ഉ​ട​ൻ ത​ന്നെ ഓ​ക്സി​ജ​ൻ ന​ൽ​ക​ണ​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഹ​ർ​ഷ വ​ർ​ധ​നോ​ടും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യോ​ടും ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നും കേ​ജ​രി​വാ​ൾ വ്യ​ക്ത​മാ​ക്കി.

കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ സ​മ​യ​ത്ത് ഇ​തു​വ​രെ കേ​ന്ദ്ര​സ​ർ​ക്കാ​രി​ൽ നി​ന്ന് ഞ​ങ്ങ​ൾ​ക്ക് ധാ​രാ​ളം പി​ന്തു​ണ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​പ്പോ​ൾ ആ​വ​ശ്യ​പ്പെ​ട്ട സൗ​ക​ര്യ​ങ്ങ​ളും സാ​ധി​ച്ച് ന​ൽ​കി ഞ​ങ്ങ​ളെ സ​ഹാ​യി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നും കേ​ജ​രി​വാ​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.