ആ​റു മാ​സ​ത്തി​നു​ള്ളി​ൽ എ​ത്ര വാ​ക്സി​ൻ കു​ത്തി​വ​യ്പ്പ് ന​ട​ത്തും? മോ​ദി​ക്ക് ക​ത്ത​യ​ച്ച് മ​ൻ​മോ​ഹ​ൻ സിം​ഗ്
Sunday, April 18, 2021 5:02 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ക​ത്ത​യ​ച്ച് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗ്. കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ഊ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്ന​ത് ഉ​ൾ​പ്പെ​ടെ അ​ഞ്ച് നി​ർ​ദ്ദേ​ശ​ങ്ങ​ൾ മു​ന്നോ​ട്ട് വ​ച്ചാ​ണ് ക​ത്ത്.

ആ​റു മാ​സ​ത്തി​നു​ള്ളി​ൽ എ​ത്ര വാ​ക്സി​ൻ കു​ത്തി​വ​യ്പ്പു​ക​ൾ ന​ട​ത്തു​മെ​ന്ന​ത് പ്ര​സി​ദ്ധ​പ്പെ​ടു​ത്ത​ണം, വാ​ക്സി​നു​ക​ൾ സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കൃ​ത്യ​വും സു​താ​ര്യ​വു​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​ക​ണം, വാ​ക്സി​നേ​ഷ​നു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ നി​ശ്ച​യി​ക്കാ​നു​ള്ള അ​വ​കാ​ശം സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ന​ൽ​ക​ണം എ​ന്നി​ങ്ങ​നെ​യു​ള്ള നി​ർ​ദ്ദേ​ശ​ങ്ങ​ളാ​ണ് മ​ൻ​മോ​ഹ​ൻ സിം​ഗ് മു​ന്നോ​ട്ടു​വ​ച്ച​ത്.

അ​തേ​സ​മ​യം, രാ​ജ്യ​ത്ത് പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണം തു​ട​ർ​ച്ച​യാ​യ നാ​ലാം ദി​വ​സ​വും ര​ണ്ടു ല​ക്ഷം ക​ട​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 2,61,500 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 1,501 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. 1,38,423 പേ​ർ​ക്കാ​ണ് രോ​ഗ മു​ക്തി. ‌

രാ​ജ്യ​ത്ത് ഇ​തു​വ​രെ 1,47,88,209 പേ​ർ​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. 1,28,09,643 പേ​ർ രോ​ഗ​മു​ക്തി നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.